പൊതുയിടങ്ങൾ ഇനി പച്ചപുതയ്ക്കും; വടകര നഗരസഭയിൽ പച്ചതുരുത്തുരുത്ത് പദ്ധതി ആരംഭിച്ചു
വടകര: വടകര നഗരസഭയിൽ പച്ചത്തുരുത്ത് പദ്ധതി ആരംഭിച്ചു. നെറ്റ് സീറോ കാർബൺ കേരളം ജനങ്ങളിലൂടെ എന്ന പദ്ധതിയുടെ ഭാഗമായി വടകര നഗരസഭയിലെ പൊതു ഇടങ്ങളിൽ സ്ഥാപിക്കുന്ന പച്ചതുരുത്തുകളുടെ മുനിസിപ്പൽ തല ഉദ്ഘാടനം നഗരസഭ ചെയർപേഴ്സൺ കെ.പി.ബിന്ദു നിർവ്വഹിച്ചു. വടകര നഗരസഭ ഷീ ലോഡ്ജ് പരിസരത്ത് വൃക്ഷത്തൈ നട്ടുകൊണ്ടാണ് പദ്ധതിയുടെ ഉദ്ഘാടനം നിർവ്വഹിച്ചത്.
നഗരസഭ വൈസ് ചെയർമാൻ പി.കെ.സതീശൻ അധ്യക്ഷത വഹിച്ചു. ഹരിത കേരളം മിഷൻ ജില്ലാ കോർഡിനേറ്റർ പി.ടി.പ്രസാദ് മുഖ്യാതിഥിയായി പങ്കെടുത്തു. സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ രാജിത പതേരി, സിന്ധു പ്രേമൻ,
കൗൺസിലർമാരായ കെ.കെ.വനജ, സജിഷ, കെ.വത്സലൻ എന്നിവർ സംസാരിച്ചു. ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ എ.പി.പ്രജിത സ്വാഗതം പറഞ്ഞു.