മാലിന്യ മുക്ത നവകേരളത്തിനായി ഒരുമിച്ചിറങ്ങി; പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി ആയഞ്ചേരി പഞ്ചായത്ത് 12-ാം വാർഡിലെ പൊതുശുചീകരണം


ആയഞ്ചേരി: മാലിന്യ മുക്ത നവകേരളം ക്യാമ്പയിന്റെ ഭാഗമായി ആയഞ്ചേരി ഗ്രാമപഞ്ചായത്ത് 12-ാം വാർഡിലെ പൊതു ഇടങ്ങള്‍ ശുചീകരിച്ചു. ശുചീകരണത്തിന് നൂറ് കണക്കിനാളുകള്‍ പങ്കാളികളായി. തെരുവിൻ താഴ വെച്ച് നടന്ന ചടങ്ങിൽ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ ടി.വി കുഞ്ഞിരാമൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.

വാർഡിനെ ആറ്‌ ഭാഗങ്ങളാക്കി തിരിച്ചാണ് ശുചീകരണ പ്രവർത്തനം നടന്നത്. ആയഞ്ചേരി തെരു, കുറ്റിവയൽ, പുതിയോട്ടിൽ ഭാഗം, ചെറുവാച്ചേരി ഭാഗം, മാക്കം മുക്ക്, കെ.വി പിടിക എന്നിവിടങ്ങളിലാണ് ജനകീയ ശൂചികരണം നടന്നത്. മാർച്ച് 17ന് സ്ഥാപനങ്ങളിൽ ശുചീകരണം നടക്കും. മാർച്ച് 18ന് കടമേരി എല്‍പി സ്കൂളിൽ ചേരുന്ന വാർഡ് ശുചിത്വ സഭയിൽ വെച്ച് 12-ാം വാർഡ് മാലിന്യമുക്ത വാർഡായി പ്രഖ്യാപിക്കും.

വികസന സമിതി കൺവീനർ കെ.മോഹനനൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു വഹിച്ചു. ഹെൽത്ത് ഇൻസ്പെക്ടർ സിദ്ദീഖ് കോറോത്ത്, ആർ രാജീവൻ എന്നിവർ സംസാരിച്ചു. വിവിധ കേന്ദ്രങ്ങളിൽ ബിജില കെ, മല്ലിക കെ,നിഷ പി, സനില എൻ.കെ ,ചന്ദ്രി പി, ഷീജ.കെ എന്നിവർ നേതൃത്വം നൽകി.

Description: Public spaces in Ward 12 of ayancheri Grama Panchayat were cleaned