ക്ഷേത്രാനുഷ്ഠാനകലകളെ പൊതുവേദിയിൽ അവതരിപ്പിക്കുന്നത് തടയണം; വടകര ഡി.ഇ.ഒ ഓഫീസിന് മുമ്പില്‍ പ്രതിഷേധവുമായി തെയ്യം കലാകാരന്മാര്‍
വടകര: പൗരാണിക കാലം മുതൽ മലബാറിലെ ക്ഷേത്രങ്ങളിലും കാവുകളിലും കെട്ടിയാടുന്ന അനുഷ്ഠാന കർമ്മമായ തെയ്യത്തെ വികലപ്പെടുത്തി പൊതുവേദികളിലും മാളുകളിലും ഘോഷയാത്രകളിലും കെട്ടി അവതരിപ്പിക്കുന്നതിനെരായും തോറ്റങ്ങളെ കലോത്സവ വേദികളിൽ നാടൻ പാട്ടുകളായി അവതരിപ്പിക്കുന്നതിൽ അധികാരികൾ പിൻ തിരിയണമെന്നും ആവശ്യപ്പെട്ടു കൊണ്ട് ക്ഷേത്രം അനുഷ്ഠാന തെയ്യം കെട്ടിയാട്ട സംഘടന (മലയൻ സമുദായം) കോഴിക്കോട് ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ വടകര ഡിഇഒ ഓഫീസിനു മുമ്പിൽ ധർണ്ണ നടത്തി.
ഡിസംബര്‍ 17ന് രാവിലെ 10മണിക്ക് സംഘടിപ്പിച്ച ധര്‍ണ ജില്ലയിലെ സ്ഥാപക നേതാക്കളിൽ മുതിർന്ന അംഗമായ ഒ.കെ.ഗംഗാധരൻ ഉദ്ഘാടനം ചെയ്തു സംസാരിച്ചു.
ജില്ലാ സെക്രട്ടറി പി.പിദിനേശ് കുമാർ സ്വാഗതം പറഞ്ഞു. ജില്ലാ പ്രസിഡണ്ട് സി.കെ ബാബു അധ്യക്ഷത വഹിച്ചു. പ്രഭാഷ് വടകര, രഞ്ജിത്ത് തൂണേരി, സുര അണ്ടിപ്പാറ, വിജയൻ മുതുവന എന്നിവർ സംസാരിച്ചു.
Description: Public performance of temple ritual arts should be prohibited; Theyyam artists