മലയന്റവിട കൃഷ്ണൻ, കുന്നത്ത് രാമകൃഷ്ണൻ അനുസ്മരണം; മേമുണ്ടയിൽ ഇന്ന് പൊതുസമ്മേളനം
വടകര: കോൺഗ്രസിന്റെ നേതൃത്വത്തിൽ മലയന്റവിട കൃഷ്ണൻ, കുന്നത്ത് രാമകൃഷ്ണൻ അനുസ്മരണം സംഘടിപ്പിക്കുന്നു. അനുസ്മരണത്തോടനുബന്ധിച്ച് ഇന്ന് വൈകീട്ട് 4.30 ന് കോൺഗ്രസ്സ് പൊതുസമ്മേളനം നടക്കും. മേമുണ്ടയിൽ നടക്കുന്ന പൊതുസമ്മേളനം ഷാഫി പറമ്പിൽ എം പി ഉദ്ഘാടനം ചെയ്യും.
യൂത്ത് കോൺഗ്രസ്സ് സംസ്ഥാന വൈസ് പ്രസിഡണ്ട് റിജിൽ മാക്കുറ്റി മുഖ്യ പ്രഭാഷണം നടത്തും. രാധാകൃഷ്ണൻ കാവിൽ, പി.സി. ഷീബ തുടങ്ങി പ്രമുഖ നേതാക്കൾ സംസാരിക്കും. സമ്മേളനത്തിൽ മണ്ഡലം പ്രസിഡണ്ട് സി.പി.ബിജു പ്രസാദ് അദ്ധ്യക്ഷത വഹിക്കുമെന്ന് സംഘാടകർ അറിയിച്ചു.
Description: Public meeting today at Memunda