മാലിന്യ മുക്ത നവകേരളത്തിനായി ഒറ്റക്കെട്ടായി മുന്നോട്ട്‌; ആയഞ്ചേരി പഞ്ചായത്ത് 12-ാം വാർഡിൽ 14ന് പൊതുശുചീകരണം


ആയഞ്ചേരി: 2025 മാർച്ച് 30ന് കേരളം മാലിന്യമുക്ത സംസ്ഥാനമായി പ്രഖ്യാപിക്കുന്നതിന്റെ ഭാഗമായി ആയഞ്ചേരി പഞ്ചായത്ത് 12-ാം വാർഡിൽ പൊതു ഇടങ്ങളിൽ ശുചീകരണം നടത്താനും തുടർന്ന് മാലിന്യമുക്ത വാർഡായി പ്രഖ്യാപിക്കാനും തീരുമാനിച്ചു. കടമേരി എൽ.പി സ്കൂളിൽ ചേർന്ന വാർഡ് വികസനസമിതി അംഗങ്ങളുടെയും ശുചിത്വസമിതി അംഗങ്ങളുടെയും യോഗത്തിൽ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ ടി.വി കുഞ്ഞിരാമൻ അധ്യക്ഷത വഹിച്ചു.

14ന് വാർഡിലെ ആറ്‌ കേന്ദ്രങ്ങളിൽ പൊതുശുചീകരണം നടത്തും. കെ.വി പിടിക, മാക്കം മുക്ക് ബസ് സ്റ്റോപ്പ്, ചെറുവാച്ചേരി മുക്ക്, കുറ്റിവയൽ, പുതിയോട്ടിൽ ഭാഗം, ആയഞ്ചേരി തെരു എന്നിവിടങ്ങളിലാണ് പൊതുശുചീകരണം നടക്കുക. രാഷ്ട്രീയപ്പാർട്ടികൾ, യുവജനസംഘടനകൾ, കുടുബശ്രീ പ്രവർത്തകർ, കലാ-സാംസ്കാരിക സംഘടനകൾ, തൊഴിലുറപ്പ് തൊഴിലാളികൾ, ഹരിതകർമസേനാംഗങ്ങൾ, ആരോഗ്യപ്രവർത്തകർ എന്നിവർ ശുചീകരണയജ്ഞത്തിൽ പങ്കാളികളാവും.

പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ ടി.വി കുഞ്ഞിരാമൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. വികസന സമിതി കൺവീനർ കെ മോഹനൻ മാസ്റ്റർ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ഇന്ദിര സി, കെ.വി സജേഷ്, ആശാ വർക്കർ ചന്ദ്രി പി, കുടുബശ്രീ സി.ഡി.എസ്‌ അംഗം നിഷ പി, ഹരിത കർമ്മസേനാഗം ഷീജ കെ, തൊഴിലുറപ്പ് മേറ്റ്മാരായ ബിജില കെ.പി, മല്ലിക കെ എന്നിവർ സംസാരിച്ചു.

Description: Public cleaning in Ward 12 of Ayanjary Panchayat on the 14th