മാലിന്യമുക്തം നവകേരളം; വടകരയില്‍ നാളെ പൊതുശുചീകരണം


വടകര: മാലിന്യമുക്തം നവകേരളം സമ്പൂര്‍ണ്ണ സുസ്ഥിര പ്രഖ്യാപനത്തിന്റെ ഭാഗമായി ശനിയാഴ്ച വടകരയില്‍ പൊതുശുചീകരണം നടക്കും. വടകര നഗരസഭാ കൗണ്‍സില്‍ ഹാളില്‍ ചേര്‍ന്ന് മാലിന്യമുക്തം നവകേരളം സമ്പൂര്‍ണ സുസ്ഥിര പ്രഖ്യാപന യോഗത്തില്‍ ചെയര്‍പേഴ്‌സണ്‍ കെ.പി ബിന്ദു അധ്യക്ഷത വഹിച്ചു.

മാര്‍ച്ച് 24നുള്ളില്‍ വാര്‍ഡ്തല പ്രഖ്യാപനവും മാര്‍ച്ച് 27ന് നഗരസഭ പ്രഖ്യാപനവും നടത്തും. വൈസ് ചെയര്‍മാന്‍ പി.കെ സതീശന്‍, ഹരിത കേരള മിഷന്‍ റിസോഴ്‌സ് പേഴ്‌സണ്‍ ഷംന, ക്ലീന്‍ സിറ്റ് മാനേജര്‍ കെ.പി രമേശന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Public cleaning in Vadakara tomorrow