കൂടുതൽ തീവണ്ടികൾക്ക് സ്റ്റോപ്പ്, പ്ലാറ്റ്ഫോമുകളുടെ നീളം കൂട്ടുക, മേൽക്കൂരയും ഇരിപ്പിടങ്ങളും പാർക്കിംഗ് സൗകര്യങ്ങളും; പയ്യോളി റെയിൽവേ സ്റ്റേഷൻ വികസനത്തിന് റെയിൽവെ മന്ത്രിക്ക് നിവേദനം നൽകി പി.ടി.ഉഷ എം.പി
പയ്യോളി: പയ്യോളിയിലെ റെയിൽവേ വികസനകാര്യങ്ങൾ കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവുമായി ചർച്ച നടത്തി രാജ്യസഭാംഗം പി.ടി. ഉഷ. പയ്യോളി റെയിൽവേ സ്റ്റേഷന്റെ സമഗ്ര നവീകരണത്തിനായി വിവിധ ആവശ്യങ്ങൾ ഉൾപ്പെടുത്തി മന്ത്രിക്ക് പി.ടി.ഉഷ പ്രത്യേകം നിവേദനം നൽകി.
പ്ലാറ്റ്ഫോമുകളുടെ നീളം വർധിപ്പിക്കുക, സ്റ്റേഷൻ്റെ ഇരുഭാഗത്തുമുള്ള റെയിൽവേ ഗേറ്റുവരെ പ്ലാറ്റ്ഫോം നീട്ടുക, പ്ലാറ്റ്ഫോമിൽ റൂഫിങ്, ഇരിപ്പിടങ്ങൾ, വിപുലമായ പാർക്കിങ്ങ് സൗകര്യങ്ങൾ, കൂടുതൽ തീവണ്ടികൾക്ക് സ്റ്റോപ്പ് എന്നിവയാണ് പ്രധാന ആവശ്യങ്ങളായി ഉൾപ്പെടുണിയത്. എൻ.എസ്.ജി അഞ്ച് കാറ്റഗറിയിലുള്ള സ്റ്റേഷനിലുണ്ടാവുന്ന എല്ലാ അടിസ്ഥാന സൗകര്യങ്ങളും ഒരുക്കണമെന്നും നിവേദനത്തിൽ ആവശ്യപ്പെട്ടു.
പയ്യോളിയിലെ തീരദേശവുമായി ബന്ധിപ്പിക്കാൻ റെയിൽവേ മേൽപ്പാലത്തിൻറെ ആവശ്യകതയും ഉഷ മന്ത്രിയെ ബോധിപ്പിച്ചു.
മേൽപ്പാലത്തിൻ്റെ സാധ്യത പരിശോധിക്കുന്നതിനായി റെയിൽവേ എഞ്ചിനീയറിംഗ് വിഭാഗം പഠനം നടത്തണമെന്ന ആവശ്യവും ഉൾപ്പെടുത്തിയിട്ടുണ്ട്.
Summary: More train stops, lengthening of platforms, roof, seating and parking facilities; PT Usha MP submitted a petition to the Railway Minister for the development of Paioli railway station