‘മുട്ടുങ്ങൽ മീത്തലങ്ങാടി ഡിസ്പൻസറിയിൽ ഡോക്ടറുടെ സേവനം ലഭ്യമാക്കുക’; പഞ്ചായത്തില്‍ നിവേദനം നല്‍കി എസ്.ഡി.പി.ഐ
ചോറോട്: എരപുരം (മുട്ടുങ്ങൽ മീത്തലങ്ങാടി) ഡിസ്പൻസറിയിൽ ഡോക്ടറുടെ സേവനം ലഭ്യമാക്കണമെന്ന് എസ്.ഡി.പി.ഐ. വിഷയത്തില്‍ എസ്.ഡി.പിഐ ചോറോട് പഞ്ചായത്ത് പ്രസിഡന്റ് ജലീൽ ഇ.കെ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രശേഖരൻ മാസ്റ്റർക്ക് നിവേദനം നല്‍കി. തീരദേശ പ്രദേശമായ മുട്ടുങ്ങലിലും സമീപ പ്രദേശങ്ങളിലും ഉള്ള ജനങ്ങളുടെ ചികിത്സാ ആവശ്യങ്ങൾക്ക് വേണ്ടി കിലോമീറ്റർ ദൂരമുള്ള വടകരയിലും മാങ്ങാട്ട് പാറയിലും പോവേണ്ട അവസ്ഥയാണ് നിലവിലുള്ളത്. സാധാരണക്കാര്‍ക്ക് മുട്ടുങ്ങൽ ഹെൽത്ത് സെന്ററിൽ ഡോക്ടർ സേവനം ലഭ്യമാവുകയാണെങ്കിൽ വളരെ ഉപകാരമായിരിക്കുമെന്ന് എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ പറഞ്ഞു.
”ആരോഗ്യകേന്ദ്രം പണിതിട്ട് വർഷങ്ങളായിട്ടും ഡോക്ടറുടെ സേവനം ഇല്ലാത്തത് ജനങ്ങളോടുള്ള വഞ്ചനയാണ്, ജീവിത ചിലവുകൾ ദിനംപ്രതി വർധിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ സാധാരണക്കാര്‍ക്ക് സൗജന്യ ചികിത്സ ഉറപ്പ് വരുത്തേണ്ടത് അധികാരികളുടെ ഉത്തരവാദിത്വമാണ്. അതിനാല്‍ മുട്ടുങ്ങൽ ഹെൽത്ത് സെന്ററിൽ ഡോക്ടറെ നിയമിച്ചു കൊണ്ട് പ്രശ്നം പരിഹരിക്കണമെന്ന് നിവേദനത്തിൽ ആവശ്യപ്പെട്ടു. എസ്.ഡി.പി.ഐ ചോറോട് പഞ്ചായത്ത് സെക്രട്ടറി സിദ്ധീഖ് പള്ളിത്തായ, ആസിഫ് ചോറോട്, ശഹീം മീത്തലങ്ങാടി,അഫ്രീദ് ചോറോട് എന്നിവർ പങ്കെടുത്തു.
Description: Provide doctor service at Mutungal Meethalangadi dispensary’; SDPI