വയനാടിനോടുള്ള കേന്ദ്ര അവഗണന; വടകരയില്‍ പ്രതിഷേധവുമായി അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷന്‍
വടകര: വയനാടിനോടുള്ള കേന്ദ്ര അവഗണനയ്‌ക്കെതിരെ അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷന്‍ വടകര ഏരിയാ കമ്മിറ്റി പ്രകടനവും പ്രതിഷേധ കൂട്ടായ്മയും സംഘടിപ്പിച്ചു. പുതിയ ബസ് സ്റ്റാന്റ് പരിസരത്ത് അസോസിയേഷന്‍ ജില്ലാ നിര്‍വാഹക സമിതി അംഗം പി.രജനി ഉദ്ഘാടനം ചെയ്തു.
എ.പി പ്രജിത അധ്യക്ഷത വഹിച്ചു. പി.എം ലീന, സി.എം സുധ, റീന ജയരാജ്, എം.എം സജിന, പി. ഇന്ദിര എന്നിവര്‍ സംസാരിച്ചു. വയനാട്ടിലെ മുണ്ടക്കൈ, ചൂരൽമല ഉരുൾപൊട്ടൽ ദേശീയദുരന്തമായി പ്രഖ്യാപിക്കാനാകില്ലെന്ന് കാണിച്ച് അടുത്തിടെയാണ് കേന്ദ്രസര്‍ക്കാര്‍ കേരളത്തിന്റെ പ്രത്യേക പ്രതിനിധി കെ.വി തോമസിന് കത്തുനൽകിയത്.
ഓഗസ്റ്റ് രണ്ടിന്, വയനാട് ദുരന്തം ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് കേരളം പ്രധാനമന്ത്രിക്ക് കത്തുനൽകിയിരുന്നു. കെ.വി തോമസ് ആയിരുന്നു ഈ കത്ത് കൈമാറിയത്. ഈ കത്തിനുള്ള മറുപടിയിലാണ് കേന്ദ്രം ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
Description: Protests over central neglect of Wayanad are strong