മയ്യഴിപ്പുഴയിലെ കൈയ്യേറ്റം റിപ്പോർട്ട് ചെയ്ത മാധ്യമപ്രവർത്തകരെ ഭീഷണിപ്പെടുത്തിയ സംഭവം; പ്രതിയെ അറസ്റ്റ് ചെയ്യാത്തതിൽ പ്രതിഷേധം ശക്തമാകുന്നു


വടകര : മയ്യഴിപ്പുഴയിലെ കൈയ്യേറ്റം റിപ്പോർട്ട് ചെയ്ത മാധ്യമപ്രവർത്തകരെ സാമൂഹ്യ മാധ്യമങ്ങളിലൂടെ ഭീഷണിപെടുത്തിയ പ്രതിയെ അറസ്റ്റ് ചെയ്യാത്തതിൽ പ്രതിഷേധം ശക്തമാകുന്നു. മാധ്യമപ്രവർത്തകരെ ഭീക്ഷണിപ്പെടുത്തിയ സംഭവത്തിൽ നടപടി വേണമെന്ന് ചൂണ്ടിക്കാണിച്ച് കേരള ജേർണലിസ്റ്റ് യൂണിയൻ ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ റൂറൽ ജില്ല പൊലീസ് മേധാവി കെ.ഇ ബൈജുവിന് പരാതി നൽകി.

മാധ്യമപ്രവർത്തകർക്ക് നേരെയുള്ള അതിക്രമങ്ങൾ പരിഷ്കൃത സമൂഹത്തിന് ചേർന്നതല്ല. ഭീഷണിപെടുത്തി വാർത്തകളെ ഇല്ലാതാക്കാമെന്നുള്ളത് വ്യാമോഹമാണെന്ന് കേരള ജേർണലിസ്റ്റ് യൂണിയൻ വ്യക്തമാക്കി. ജില്ല സെക്രട്ടറി ബൈജു വയലിലിൻ്റ നേതൃത്വത്തിൽ വി.വി. രഗീഷ്, സജിത് വളയം, വി.പി. പ്രമോദ്, പി.കെ. വിജേഷ്, ശരണ്യ അനൂപ് എന്നിവരാണ് ജില്ല പൊലീസ് മേധാവിക്ക് പരാതി കൈമാറിയത്.

Description: Journalists who reported on the attack in Mayyazhipuzha were threatened; Protests intensify over the failure to arrest the accused