മുക്കാളി റെയിൽവേ സ്റ്റേഷൻ അടച്ചുപൂട്ടുന്നതിനെതിരെ പ്രതിഷേധം ശക്തമാകുന്നു; കേന്ദ്ര റെയിൽവേ മന്ത്രിക്ക് ചോമ്പാൽ കമ്പയിൻ സ്പോർട്സ് ആന്റ് ആർട്സ്‌ ക്ലബ് 1001 കത്തുകൾ അയക്കും


ചോമ്പാൽ: മുക്കാളി റെയിൽവേ സ്റ്റേഷൻ അടച്ചുപൂട്ടുന്നതിനെതിരെ പ്രതിഷേധം ശക്തമാകുന്നു. കേന്ദ്ര റെയിൽവേ മന്ത്രിക്ക് ചോമ്പാൽ കമ്പയിൻ സ്പോർട്സ് ആന്റ് ആർട്സ്‌ ക്ലബ് 1001 കത്തുകൾ അയക്കും.

കേന്ദ്ര റെയിൽവേ മന്ത്രി അശ്വിൻ വൈഷ്ണവിന് 1001 കത്തുകളയക്കാൻ ക്ലബിന്റെ ജനറൽ ബോഡി യോഗത്തിൽ തീരുമാനമായി. വ്യാഴാഴ്ച വൈകീട്ട് കുഞ്ഞിപ്പള്ളി ടൗണിൽ സംഘടിപ്പിക്കുന്ന പ്രതിഷേധ പരിപാടിയിലാണ് കത്തുകളയക്കുക.

ലാഭകരമല്ലാത്ത ഹാൾട്ട് സ്റ്റേഷനുകൾ കേന്ദ്ര റെയിൽവേ മന്ത്രാലയം അടച്ചുപൂട്ടാനൊരുങ്ങുകയാണ്. ഇ പട്ടികയിൽ മുക്കാളി റെയിൽവേ സ്റ്റേഷനും ഉൾപ്പെട്ടിട്ടുണ്ട്. വൈകാതെ മുക്കാളി റെയിൽ വേ സ്റ്റേഷൻ അടച്ചുപൂട്ടുമെന്നാണ് പാലക്കാട് റെയിൽവെ ഡിവിഷണൽ മാനേജർ അറിയിച്ചത്. നൂറ് കണക്കിന് യാത്രക്കാരാണ് ഇതോടെ ബുദ്ധിമുട്ടിലാവുക.