നിരോധിത ഡബിൾനെറ്റ് വല ഉപയോഗിച്ചുള്ള മത്സ്യ ബന്ധനത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു; നാളെ കലക്ട്രേറ്റ് മാർച്ച്
വടകര: നിരോധിത ഡബിൾനെറ്റ് വല ഉപയോഗിച്ചുള്ള മത്സ്യ ബന്ധനത്തിനെതിരെ ജില്ലയിൽ പ്രതിഷേധം ശക്തമാകുന്നു. ഉദ്യോഗസ്ഥരുടെ ഒത്താശയോടുകൂടിയാണ് ഡബിൾനെറ്റ് വല ഉപയോഗിച്ച് ഒരു വിഭാഗം മത്സ്യ ബന്ധനത്തിനം നടത്തുന്നതെന്നാണ് മത്സ്യത്തൊഴിലാളികൾ ആരോപിക്കുന്നത്.
നിരോധിത ഡബിൾനെറ്റ് വല ഉപയോഗിച്ചുള്ള മത്സ്യ ബന്ധനത്തിനെതിരെ എന്ന മുദ്രാവാക്യം ഉപയോഗിച്ച് നാളെ രാവിലെ മത്സ്യത്തൊഴിലാളികൾ കോഴിക്കോട് കലക്ട്രേറ്റിലേക്ക് മാർച്ച് നടത്തും. കോഴിക്കോട് ജില്ല പരമ്പരാഗത മത്സ്യത്തൊഴിലാളി സമിതിയുടെ നേതൃത്വത്തിലാണ് മാർച്ച്.
Description: Protests intensify against banned doublenet fishing; Collector March tomorrow