‘പാവപ്പെട്ടവന്റെ നടുവൊടിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ നടപടി പിന്‍വലിക്കണം’; പാചക വാതക വില വര്‍ദ്ധനവില്‍ കടിയങ്ങാട് അടുപ്പ് കൂട്ടി പ്രതിഷേധിച്ച് യൂത്ത് ലീഗ്


കടിയങ്ങാട്: പാചക വാതക വില വര്‍ധനവില്‍ പ്രതിഷേധിച്ച് ചങ്ങരോത്ത് പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗിന്റെ നേതൃത്വത്തില്‍ അടുപ്പ് കൂട്ടി പ്രതിഷേധിച്ചു. പാവപ്പെട്ടവന്റെ നടുവൊടിക്കുന്ന ഇത്തരം നടപടി പിന്‍വലിക്കണമെന്ന് യൂത്ത് ലീഗ് ആവശ്യപ്പെട്ടു.

മണ്ഡലം മുസ്ലിം ലീഗ് വൈസ് പ്രസിഡന്റ് കല്ലൂര്‍ മുഹമ്മദലി ഉദ്ഘാടനം ചെയ്തു. സിദ്ധീഖ് തൊണ്ടിയില്‍ അധ്യക്ഷത വഹിച്ചു.

ആനേരി നസീര്‍, അസീസ് നരികലക്കണ്ടി, ശിഹാബ് കന്നാട്ടി, ദില്‍ഷാദ് യു.പി, ഉബൈദ് പുത്തലത്ത്, അജിനാസ് കൊയപ്ര, എ.കെ സുബൈര്‍, ഫൈസല്‍ കടിയങ്ങാട്, ലത്തീഫ് എടക്കോട്ട് സംസാരിച്ചു.