പാണ്ടിക്കോട്-ചെമ്പ്ര റോഡ് നിര്‍മ്മാണത്തിലെഅനാസ്ഥ; പ്രതിഷേധ സംഗമം നടത്തി മുസ്ലിം ലീഗ്


പേരാമ്പ്ര: പേരാമ്പ്ര- ചെമ്പ്ര റോഡ് പാണ്ടിക്കോട് മുതല്‍ ചെമ്പ്ര പാലം വരെയുള്ള പണി ഒരുവര്‍ഷമായി ഇഴഞ്ഞ് നീങ്ങുന്നതില്‍ പ്രതിഷേധവുമായി മുസ്ലിം ലീഗ്. റോഡിന്റെ പണി എത്രയും പെട്ടന്ന് പൂര്‍ത്തീകരിച്ച് ഗതാഗത സൗകര്യം മെച്ചപ്പെടുത്തണമെന്ന് പ്രതിഷേക്കാര്‍ ആവശ്യപ്പെട്ടു.

ജലജീവന്‍ പദ്ധതി പ്രകാരം ഇരു ഭാഗത്തും റോഡ് വെട്ടിപ്പൊളിച്ചത് പൊടിശല്യം രൂക്ഷമാവുന്നു. ഇതു കാരണം ജനങ്ങള്‍ ദുരിതം അനുഭവിക്കുകയാണെന്നും പ്രതിഷേക്കാര്‍ കുറ്റപ്പെടുത്തി.

പാണ്ടിക്കോട് മേഖല മുസ്ലിം ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ പ്രതിഷേധ സംഗമം ജില്ലാ സെക്രട്ടറി സി.പി.എ അസീസ് ഉദ്ഘാടനം ചെയ്തു. റഷീദ് പാണ്ടിക്കോട് അധ്യക്ഷത വഹിച്ചു.

പുതുക്കുടി അബ്ദു റഹിമാന്‍, ഇ ഷാഹി, കെ.പി റസാഖ്, സി അസൈനാര്‍, സഈദ് അയനിക്കല്‍, ടി.കെ മൂസ്സ, എ.പി കുഞ്ഞമ്മദ്,പി.കെ റസാഖ്,ടി.കെ അസൈനാര്‍, വി മൂസ്സ, ടി. പി സലാം കെ ആദില്‍ തുടങ്ങിയവര്‍ സംസാരിച്ചു.