കോവിഡിന് മുൻപ് നിർത്തിയിരുന്ന ട്രെയിനുകൾക്ക് വീണ്ടും സ്റ്റോപ്പ് അനുവദിക്കണം; നാദാപുരം റോഡ്, മുക്കാളി റെയിൽവേ സ്റ്റേഷനുകളിൽ 23 ന് പ്രതിഷേധ ജ്വാല
വടകര: മുക്കാളി,നാദപുരം റോഡ്, ഇരിങ്ങൽ, വെളളറക്കാട്ട്, ചേമഞ്ചേരി എന്നീ റെയിൽവേ സ്റ്റേഷനുകളിൽ കോവിഡിന് മുമ്പ് നിർത്തിയിരുന്ന മുഴുവൻ ടെയിനുകൾക്കും വീണ്ടും ഈ സ്റ്റേഷനുകള്ൽ സ്റ്റോപ്പ് അനുവദിക്കണമെന്ന് ആവശ്യം ശക്തമാകുന്നു. ജനപ്രിയ ടെയിനുകൾക്ക് മുഴുവൻ സ്റ്റോപ്പ് നിഷേധിച്ച് വരുമാനം കുറവ് ആണെന്ന് വരുതി തീർത്ത് സ്റ്റേഷനുകൾ അടച്ച് പുട്ടാനുള്ള നീക്കം അംഗീകരിക്കില്ലെന്ന് സംയുക്ത ട്രെയിൻ ആക്ഷൻ കമ്മിറ്റി .
മലബാറിലെ സ്റ്റേഷനുകളോട് റെയിൽവെ കാണിക്കുന്ന അവഗണന അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധം സംഘടിപ്പിക്കാൻ തീരുമാനിച്ചു. ഇതിന്റെ ഭാഗമായി സംയുക്ത ട്രെയിൻ ആക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രക്ഷോഭ സമിതി രുപികരിച്ചു. സമരത്തിന്റെ ഭാഗമായി ഡിസംബർ 23 ന് അഞ്ച് സ്റ്റേഷനുകൾക്ക് മുന്നിലും പ്രതിഷേധ ജ്വാല തിർക്കുമെന്ന് സമര സമിതി അറിയിച്ചു.
Description: Protest flare at Nadapuram Road and Mukali railway stations on 23rd