പകല്‍ പന്തവുമായി പ്രതിഷേധം; സര്‍ക്കാറിന്റെ നികുതി ഭീകരതക്കെതിരെ പേരാമ്പ്രയുടെ വിവധ ഭാഗങ്ങളില്‍ യു.ഡി.എഫിന്റെ നേതൃത്വത്തില്‍ കരിദിനാചരണം നടത്തി


പേരാമ്പ്ര: യു.ഡി.എഫ്. പേരാമ്പ്ര പഞ്ചായത്ത് കമ്മിറ്റി പകല്‍പ്പന്തം പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ച പന്തംകൊളുത്തി പ്രകടനവും പ്രതിഷേധസംഗമവും മുസ്ലിംലീഗ് ജില്ലാസെക്രട്ടറി സി.പി.എ അസീസ് ഉദ്ഘാടനംചെയ്തു. യു.ഡി.എഫ്. പഞ്ചായത്ത് ചെയര്‍മാന്‍ പുതുക്കുടി അബ്ദുറഹിമാന്‍ അധ്യക്ഷനായി.

യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ. രാഗേഷ്, ഡി.സി.സി. ജനറല്‍ സെക്രട്ടറി രാജന്‍ മരുതേരി, പി.എസ് സുനില്‍കുമാര്‍, കെ.സി രവീന്ദ്രന്‍, ഇ ഷാഹി, കെ.പി റസാഖ്, ഇ.പി മുഹമ്മദ്, ഷാജു പൊന്‍പറ, ബഷീര്‍ പരിയാരം, അര്‍ജുന്‍ കറ്റയാട്ട്, ആര്‍.കെ മുഹമ്മദ് തുടങ്ങിയവര്‍ സംസാരിച്ചു.

കൂത്താളിയില്‍ നടത്തിയ പകല്‍പ്പന്തം കെ.പി.സി.സി അംഗം സത്യന്‍ കടിയങ്ങാട് ഉദ്ഘാടനംചെയ്തു. ബ്ലോക്ക് പഞ്ചായത്തംഗം പി.ടി അഷ്റഫ് മുഖ്യപ്രഭാഷണം നടത്തി. രാജന്‍ കെ പുതിയേടത്ത് അധ്യക്ഷനായി. കേരള കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി ചന്ദ്രന്‍, കെ.ടി കുഞ്ഞമ്മത്, പി.പി ലക്ഷ്മിക്കുട്ടി അമ്മ, വി.കെ റഷീദ്, തണ്ടോറ ഉമ്മര്‍, പി.സി രാധാകൃഷ്ണന്‍, ഇ.ടി സത്യന്‍, പി.സി ഉബൈദ്, പി.കെ ജമാല്‍, സി.കെ ബാലന്‍, ഷിജു പുല്ല്യോട്ട്, ബിനോയ് ശ്രീവിലാസ്, രാഗിത, പ്രസി ആര്‍പാംകുന്നത്ത് എന്നിവര്‍ പ്രസംഗിച്ചു.

ചക്കിട്ടപാറയില്‍ യു.ഡി.എഫ്. പ്രവര്‍ത്തകര്‍ പകല്‍പ്പന്തം പരിപാടി നടത്തി. യു.ഡി.എഫ്. നിയോജകമണ്ഡലം കണ്‍വീനര്‍ കെ.എ ജോസുകുട്ടി ഉദ്ഘാടനംചെയ്തു. മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് റജി കോച്ചേരി അധ്യക്ഷത വഹിച്ചു. രാജീവ് തോമസ്, അഹമ്മദ് പെരുഞ്ചേരി, ജോര്‍ജ് മുക്കള്ളില്‍, അഷറഫ് മട്ടിലേരി, ജെയിംസ് മാത്യു, ബാബു കൂനന്തടം, ഗിരിജ ശശി, ബാലകൃഷ്ണന്‍ നടേരി, ബിജു മണ്ണാറശ്ശേരി, ടോമി മണ്ണൂര്‍, ജീമോന്‍ കാത്തിരത്തിങ്കല്‍, ഷാജു മാളിയേക്കല്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

നൊച്ചാട് പഞ്ചായത്ത് കമ്മിറ്റി മുളിയങ്ങലില്‍ നടത്തിയ പ്രതിഷേധ പകല്‍പ്പന്തം ഡി.സി.സി ജനറല്‍ സെക്രട്ടറി മുനീര്‍ എരവത്ത് ഉദ്ഘാടനംചെയ്തു. പഞ്ചായത്ത് ചെയര്‍മാന്‍ ടി.പി നാസര്‍ അധ്യക്ഷത വഹിച്ചു. ആര്‍.കെ മുനീര്‍, കെ മധുകൃഷ്ണന്‍, ടി.കെ ഇബ്രാഹിം, പി.എം പ്രകാശന്‍, ടി.പി മുഹമ്മദ് സിറാജ്, റിയാസ് സലാം, വി.വി. ദിനേശന്‍, സി.കെ. അജീഷ്, ഹാരിസ്, പി.കെ. മോഹനന്‍, മുനീര്‍ പൂളക്കടവത്ത് തുടങ്ങിയവര്‍ സംസാരിച്ചു.

യു.ഡി.എഫ്. ചെറുവണ്ണൂര്‍ പഞ്ചായത്ത് കമ്മിറ്റി മുയിപ്പോത്ത് പ്രതിഷേധ പ്രകടനം നടത്തി. പി.കെ മൊയ്തീന്‍, വി.ബി രാജേഷ്, കരീം കോച്ചേരി, കിഴക്കയില്‍ രവീന്ദ്രന്‍, അരവിന്ദാക്ഷന്‍, എന്‍.എം കുഞ്ഞബ്ദുള്ള, പിലാക്കാട്ട് ശങ്കരന്‍, ആര്‍.പി ശോഭിഷ്, വി ശങ്കരന്‍, പട്ടയാട്ട് അബ്ദുള്ള, നൗഫല്‍ എന്നിവര്‍ സംസാരിച്ചു.

കീഴരിയൂരില്‍ നടത്തിയ പ്രതിഷേധ അഗ്നിജ്വാല യൂത്ത്ലീഗ് ജില്ലാ പ്രസിഡന്റ് മിസ്ഹബ് കീഴരിയൂര്‍ ഉദ്ഘാടനം ചെയ്തു. യു.ഡി.എഫ്. ചെയര്‍മാന്‍ ടി.യു സൈനുദ്ദീന്‍ അധ്യക്ഷതവഹിച്ചു. മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് ഇടത്തില്‍ ശിവന്‍, ചുക്കോത്ത് ബാലന്‍ നായര്‍, കെ.എം സുരേഷ് ബാബു, ഇ.എം മനോജ്, കെ നൗഷാദ്, എം രമേശന്‍ എന്നിവര്‍ സംസാരിച്ചു. പന്തം കൊളുത്തി പ്രകടനത്തിന് ഒ.കെ കുമാരന്‍, പി.കെ ഗോവിന്ദന്‍, കെ റസാക്ക്, ടി.എ സലാം, ഗോപാലന്‍ കുറ്റിഒയത്തില്‍, സവിത നിരത്തിന്റെ മീത്തല്‍, കെ. ജലജ, പാറക്കില്‍ അശോകന്‍, ശശി പാറോളി തുടങ്ങിയവര്‍ നേതൃത്വംനല്‍കി.