മുക്കാളി റെയിൽവേ സ്റ്റേഷനോടുള്ള അവഗണനയ്ക്കെതിരെ പ്രതിഷേധ ജ്വാല തീർത്തു


ചോമ്പാല: മുക്കാളി റെയിൽവേ സ്റ്റേഷനോടുള്ള അവഗണനയ്ക്കെതിരെ ജനകീയ ആക്‌ഷൻ കമ്മിറ്റിയുടെ നേതൃത്വത്താൻ റെയിൽവേ സ്റ്റേഷനു മുന്നിൽ ബഹുജന പ്രതിഷേധ ജ്വാല തീർത്തു. കോവിഡിനു മുൻപ് സ്റ്റോപ്പുണ്ടായിരുന്ന തീവണ്ടികൾ പുനഃസ്ഥാപിച്ചുകിട്ടണമെന്ന് പ്രതിഷേധക്കാർ ആവശ്യപ്പെടുന്നു.

അടച്ചുപൂട്ടൽ ഭീഷണി നേരിടുന്ന ചേമഞ്ചേരി, വെള്ളറക്കാട്, ഇരിങ്ങൽ എന്നീ റെയിൽവേ സ്റ്റേഷനുകളിലും സമാന രീതിയിൽ സമരം. നടന്നു. ജനപ്രിയ തീവണ്ടികൾക്ക് വരുമാനം കുറവാണെന്നു പറഞ്ഞ് റെയിൽവേ സ്റ്റേഷനുകൾ തന്നെ അടച്ചുപൂട്ടാനുള്ള ശ്രമമാണ് നടക്കുന്നതെന്നും ഇത് അംഗീകരിക്കില്ലെന്നും സമരസമിതി അറിയിച്ചു. കോവിഡ് ലോക്‌ഡൗൺ കാലത്ത് നിർത്തലാക്കിയ കണ്ണൂർ- കോയമ്പത്തൂർ, കോയമ്പത്തൂർ- കണ്ണൂർ, തൃശ്ശൂർ- കണ്ണൂർ, മംഗളുരു -കോഴിക്കോട് എന്നീ പാസഞ്ചർ ട്രെയിനുകളുടെ സ്റ്റോപ്പ് പുനഃസ്ഥാപിക്കണമെന്ന ആവശ്യമാണ് പ്രധാനമായും ഉയരുന്നത്.

കൂടാതെ മുക്കാളി റെയിൽവേ സ്റ്റേഷൻ്റെ വികസനവും നടപ്പാക്കണം. റെയിൽവേ അധികൃതരോടും കേന്ദ്രസർക്കാരിനോടും പലരീതിയിൽ അഭ്യർഥിച്ചിട്ടും മുക്കാളി സ്റ്റേഷന് അനുകൂലമായ നടപടി ഉണ്ടാകുന്നില്ല. തുടർന്നാണ് ആക്‌ഷൻ കമ്മിറ്റി പ്രതിഷേധജ്വാല തീർതത്ത്. മുക്കാളി ടൗണിൽ പ്രതിഷേധ സംഗമവും സംഘടിപ്പിച്ചു. അക്ഷൻ കമ്മിറ്റി ചെയർമാൻ റീന രയരോത്ത് അധ്യഷത വഹിച്ചു.

ഗ്രാമ പഞ്ചായത്ത് പ്രസിസൻറ് ആയിഷ ഉമ്മർ, സംയുക്ത ആക്ഷൻ കമ്മിറ്റി ചെയർമാൻ പി ബാബുരാജ്, എം.കെ സുരേഷ് ബാബു, എം.പി ബാബു, പി.കെ. പ്രീത, യു.എ.റഹീം, കെ.എ സുരേന്ദ്രൻ, പ്രദീപ് ചോമ്പാല, എം പ്രമോദ്, കെ സാവിത്രി, പി.കെ പ്രകാശൻ, കെ.കെ ജയചന്ദ്രൻ, ഹാരിസ് മുക്കാളി, കെ.പി ജയകുമാർ, സുജിത്ത് പുതിയോട്ടിൽ, കെ പ്രശാന്ത്, കെ.പി വിജയൻ, കെ പവിത്രൻ, പി സുരേഷ് ബാബു, എന്നിവർ സംസാരിച്ചു.

Summary: Protest against the neglect of Mukkali railway station