വൈദ്യുതി ചാർജ് വർദ്ധനവിനെതിരെ പ്രതിഷേധം ശക്തം; വില്ലാപ്പള്ളി ടൗണിൽ പ്രതിഷേധ പ്രകടനവുമായി കെ.വി.വി.ഇ.എസ് വില്യാപ്പള്ളി യൂണിറ്റ് കമ്മിറ്റി
വില്യാപ്പള്ളി: വൈദ്യുതി ചാർജ് വർദ്ധനവിനെതിരെ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി വില്യാപ്പള്ളി യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വില്ലാപ്പള്ളി ടൗണിൽ പ്രതിഷേധ പ്രകടനം നടത്തി. വൈകുന്നേരം ഏഴ് മണിക്ക് ആരംഭിച്ച പ്രകടനം യൂണിറ്റ് പ്രസിഡണ്ട് പി.പി ഫൈസൽ ഉദ്ഘാടനം ചെയ്തു.
വില്യാപ്പള്ളി യൂണിറ്റ് കമ്മിറ്റി സെക്രട്ടറി സി.കെ ശ്രീജേഷ് സ്വാഗതം പറഞ്ഞു. അക്ഷരം സുരേന്ദ്രൻ, ആനന്ദ് കുമാർ, കവിത രാജൻ, റഷീദ് ബോസ് തുടങ്ങിയവർ സംസാരിച്ചു.
Description: Protest against increase in electricity charges; KVVES Villyapally Unit Committee with protest demonstration