ക്രഷർ ക്വാറി ഉല്പന്നങ്ങളുടെ അടിക്കടിയുള്ള വില വര്‍ദ്ധനവിനെതിരെ പ്രതിഷേധം; മാര്‍ച്ചുമായി കെ.ജി.സി.എഫ് നാദാപുരം മേഖല കമ്മിറ്റി


വളയം: ക്രഷർ ക്വാറി ഉല്പന്നങ്ങൾക്ക് അടിക്കടി വില വർദ്ധിപ്പിക്കുന്ന വള്ള്യാട് ബ്ലൂമെറ്റൽസ് ഉടമകളുടെ നടപടിയിൽ പ്രതിഷേധിച്ച് കേരള ഗവ.കോൺട്രാക്ടേഴ്സ് ഫെഡറേഷൻ നാദാപുരം മേഖല കമ്മിറ്റി മാർച്ചും ധർണ്ണയും നടത്തി. കോൺട്രാക്ടേഴ്സ് ഫെഡറേഷൻ സംസ്ഥാന കമ്മിറ്റി അംഗം ഷാജി ഡൊമിനിക്ക് ധർണ്ണ ഉദ്ഘാടനം ചെയ്തു.

വളയം ടൗണിൽ നിന്നാരംഭിച്ച മാർച്ച് ക്രഷറിന് മുന്നിൽ വളയം പോലീസ് തടഞ്ഞു. മേഖല പ്രസിഡൻ്റ് രഘുദാസ് അധ്യക്ഷത വഹിച്ചു. ജില്ലാ രക്ഷാധികാരി എം.കെ ബാലൻ മുഖ്യ പ്രഭാഷണം നടത്തി.

കെ.പി റഫീഖ്, എം.എ ഗഫൂർ, കെ.ഹമീദ്, സുരേഷ് നരിപ്പറ്റ, സുരേഷ് കൂരാറ, കെ.പി.എ റഹ്മാൻ എന്നിവർ സംസാരിച്ചു. മേഖല സെക്രട്ടരി സുനിൽ വളയം സ്വാഗതവും എൻ.പി അശോകൻ നന്ദിയും പറഞ്ഞു.

Description: Protest against frequent price hikes of crusher quarry products; KGCF Nadapuram Region Committee