‘അശാസ്ത്രീയ ബഫര്‍സോണിനെതിരെ കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ നിയമനിര്‍മ്മാണം നടത്തുക’; കൂരാച്ചുണ്ടില്‍ ഇന്ന് പ്രതിഷേധ റാലിയും പൊതു സമ്മേളനവും
കൂരാച്ചുണ്ട്: അശാസ്ത്രീയമായ ബഫര്‍സോണ്‍ പ്രഖ്യാപനത്തിനെതിരെ ഇന്ന് കൂരാച്ചുണ്ടില്‍ പ്രതിഷേധ റാലിയും പൊതു സമ്മേളനവും നടക്കും. വൈകീട്ട് നാലരയ്ക്ക് കൂരാച്ചുണ്ട് പാരിഷ് ഹാളിന് സമീപത്ത് നിന്ന് ആരംഭിക്കുന്ന പ്രതിഷേധ റാലി ബസ് സ്റ്റാന്റ് പരിസരം ചുറ്റി പഞ്ചായത്ത് കിണറിന് സമീപം അവസാനിക്കും.
അശാസ്ത്രീയമായ ബഫര്‍സോണ്‍ പ്രഖ്യാപനത്തിനെതിരെ കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ നിയമനിര്‍മ്മാണം നടത്തണമെന്ന് ആവശ്യപ്പെട്ടാണ് കൂരാച്ചുണ്ടില്‍ പ്രതിഷേധം നടത്തുന്നത്. മലയോര ജനതയുടെ നിലനില്‍പ്പിനായുള്ള പോരാട്ടത്തിന്റെ ഭാഗമാവാനായി മുഴുവന്‍ ജനങ്ങളും ഇന്ന് വൈകീട്ട് കൂരാച്ചുണ്ടില്‍ എത്തണമെന്ന് സംഘാടകര്‍ അറിയിച്ചു.