അമിത്ഷായ്ക്കെതിരെ പ്രതിഷേധം; കുറ്റ്യാടിയിൽ കോൺഗ്രസ് പ്രവർത്തകർ കോലം കത്തിച്ചു


കുറ്റ്യാടി: ഭരണ ഘടനയെ നിരന്തരം അവഹേളിക്കുകയും ഭരണഘടന വിഭാവനം ചെയ്ത തത്വങ്ങളെ അപമാനിക്കുകയും ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിനെയും നേതാക്കന്മാരെയും പരസ്യമായി അപമാനിക്കുകയും ചെയ്യുന്ന കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ യുടെ നടപടിയിൽ പ്രതിഷേധിച്ച് കുറ്റ്യാടി ബ്ലോക്ക് കോൺഗ്രസ്സ് കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി അമിത്ഷായുടെ കോലം കത്തിച്ചു.

ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻ്റ് ശ്രീജേഷ് ഊരത്ത്, കെ.പി.അബ്ദുൾ മജീദ്, പി.പി ആലിക്കുട്ടി, പി.കെ സുരേഷ്, സി.കെ രാമചന്ദ്രൻ, ടി.സുരേഷ് ബാബു, എൻ.സി കുമാരൻ, രാഹുൽ ചാലിൽ, കേളോത്ത് ഹമീദ്, സി.കെ ശ്രീധരൻ, സി.എം കുമാരൻ, എൻ.വി സിജീഷ്, ഹാഷിം നമ്പാടൻ, അനിഷ, പ്രദീപ്, ലീബ സുനിൽ, സി.എച്ച് മൊയ്തു, കെ.കെ ജിതിൻ, കെ.എം മുൻവർ, വി.വി മാലിക്ക് എന്നിവർ നേതൃത്വം നൽകി.

Summary: Protest against Amit Shah; Congress workers burnt Kolam at Kuttyadi