കുട്ടികളുടെ അവകാശ സംരക്ഷണം; സ്‌ക്കൂള്‍ ജീവനക്കാർക്ക് പരിശീലനം നല്‍കി വില്യാപ്പള്ളി ഗ്രാമപഞ്ചായത്ത്


വില്യാപ്പള്ളി: വില്യാപ്പള്ളി ഗ്രാമപഞ്ചായത്ത് ചൈൽഡ് പ്രൊട്ടക്ഷൻ കമ്മിറ്റിയുടെയും ജൻഡർ റിസോഴ്സ് സെന്ററിന്റെയും ആഭിമുഖ്യത്തിൽ പഞ്ചായത്തിലെ മുഴുവൻ എൽ.പി, യു.പി സ്‌ക്കൂള്‍ ജീവനക്കാർക്ക്‌ കുട്ടികളുടെ അവകാശ സംരക്ഷണവുമായി ബന്ധപ്പെട്ട് പരിശീലനം സംഘടിപ്പിച്ചു. ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി.എം ലീന ഉദ്ഘാടനം ചെയ്തു.

പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ.കെ ബിജുള അധ്യക്ഷത വഹിച്ചു. പി.കെ മുരളി, കോളിയോട്ട് രജിത, കെ.സുബിഷ, വിവിധ സ്റ്റാന്റിംഗ് കമ്മിറ്റി ഭാരവാഹികളും ജനപ്രതിനിധികളായ കെ.ഗോപാലൻ മാസ്റ്റർ, കൈതയിൽ ഷറഫുദ്ധീൻ, വി.മുരളി മാസ്റ്റർ തുടങ്ങിയവര്‍ സംസാരിച്ചു.

ജില്ലാ ശിശു സംരക്ഷണ യൂണിറ്റ് പ്രൊട്ടക്ഷൻ ഓഫീസർ ഷിബിൻ എ.പി, ചൈൽഡ് ഹെൽപ്പ് ലൈൻ പ്രൊജക്റ്റ്‌ കോ ഓർഡിനേറ്റർ സോനാലി പിക്കാസോ എന്നിവർ കുട്ടികളുമായി ബന്ധപ്പെട്ട നിയമങ്ങളെക്കുറിച്ചും സംവിധാനങ്ങളെക്കുറിച്ചും ക്ലാസുകൾ കൈകാര്യം ചെയ്‌തു.

എൽ.പി, യു.പി സ്കൂൾ ജീവനക്കാരും, ജനപ്രതിനിധികളും ക്ലാസ്സിൽ പങ്കെടുത്തു. ഐ.സി.ഡി.എസ് സൂപ്പർവൈസർ എം.ജി സന്ധ്യ സ്വാഗതവും, പി.ഇ.സി കൺവീനർ മനോജൻ നന്ദിയും പറഞ്ഞു.