വീടുകളിൽ പതാക ഉയർത്താനുള്ള സർക്കാർ നിർദേശത്തിന്റെ മറപിടിച്ച് ദേശീയ പതാക വിറ്റ് ലാഭം കൊയ്യാൻ നീക്കം’; അന്വേഷണം വേണമെന്ന് യൂത്ത് കോൺഗ്രസ് പേരാമ്പ്ര നിയോജക മണ്ഡലം


പേരാമ്പ്ര: വിദ്യാലയങ്ങളിൽ പഞ്ചായത്ത് വഴി കുടുംബശ്രീ വിതരണം ചെയ്ത ദേശീയ പതാക വികലവും വികൃതവും ഗുണനിലവാരം ഇല്ലാത്തതുമാണെന്ന് യൂത്ത് കോൺഗ്രസ് പേരാമ്പ്ര നിയോജക മണ്ഡലം കമ്മിറ്റി ആരോപിച്ചു. എല്ലാ വിദ്യാർത്ഥികളുടേയും വീടുകളിൽ പതാക ഉയർത്താനുള്ള സർക്കാർ നിർദേശത്തിന്റെ മറപിടിച്ച് ദേശീയ പതാക വിറ്റ് ലാഭം കൊയ്യാനുള്ള നീക്കത്തിന് പിന്നിലുള്ള ലോബിയെക്കുറിച്ച് അന്വേഷിച്ച് കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് യൂത്ത് കോൺഗ്രസ്‌ നിയോജകമണ്ഡലം പ്രസിഡന്റ്‌ എസ്.സുനന്ദ് ആവശ്യപ്പെട്ടു.

ഇരുപത് രൂപ നിരക്കിൽ ദേശീയ പതക്ക വിദ്യാർഥികൾക്ക് നിർബന്ധപൂർവ്വം വിതരണം ചെയ്യാനായിരുന്നു സർക്കർ തീരുമാനമെന്നും മിക്ക വിദ്യാലയങ്ങളും ഇത്തരത്തിലുള്ള ദേശീയപതാക ഏറ്റുവാങ്ങാൻ തയ്യാറായില്ല. വിതരണം ചെയ്ത പതാകകൾ കുങ്കുമവും വെള്ളയും പച്ചയുമല്ലാതെ മഞ്ഞയും ചുവപ്പും നിറം കലർന്ന രീതിയിലുമാണ് കാണപ്പെട്ടതെന്നും കെ.എസ്.യു ആരോപിച്ചു.

ജില്ലയിലെ സ്കൂളുകളിൽ വിതരണം ചെയ്തത് നിലവാരമില്ലാത്ത ദേശീയ പതാകിയായിയെന്ന് ആരോപിച്ച് കെഎസ്‌യു പ്രവർത്തകർ പേരാമ്പ്ര എ ഇ ഒ ഓഫീസ് ഉപരോധിച്ചിരുന്നു. കുടുംബശ്രീ മിഷന്‍ വഴി നിലവാരമില്ലാത്തതും വികലവുമായ ദേശീയ പതാക കുട്ടികള്‍ക്ക് നിര്‍ബന്ധ പൂര്‍വ്വം വിതരണം ചെയ്യുകയാണ് അധികാരികളെന്ന് കെഎസ്‌യു ആരോപിച്ചിരുന്നു. സംഭവത്തിൽ മൂന്ന് കെഎസ്‌യു പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തു. കെഎസ്.യു ജില്ലാ വൈസ് പ്രസിഡന്റ് വി.ടി.സൂരജ്, ജില്ലാ സെക്രട്ടറി അർജുൻ കട്ടയാട്ട്, നിയോജകമണ്ഡലം പ്രസിഡന്റ് ആദിത്യ വാത്മീകം എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

ചിത്രം: പ്രതീകാത്മകം