വിദ്യാഭ്യാസ മേഖലയിൽ കുട്ടികൾ നേരിടുന്ന പ്രശ്നങ്ങൾ; കാർത്തികപ്പള്ളി നോർത്ത് എംഎൽപി സ്കൂളിൽ മനശാസ്ത്ര ബോധവൽക്കരണ ക്ലാസ്
കാർത്തികപ്പള്ളി: വിദ്യാഭ്യാസ മേഖലയിൽ കുട്ടികൾ നേരിടുന്ന നിരവധി പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് രക്ഷിതാക്കൾക്ക് മനശാസ്ത്ര ബോധവൽക്കരണ ക്ലാസ് കാർത്തികപ്പള്ളി നോർത്ത് എംഎൽപി സ്കൂളിൽ സംഘടിപ്പിച്ചു. രക്ഷിതാക്കളും കുട്ടികളും തമ്മിലുള്ള ആരോഗ്യകരമായ ബന്ധം വളർത്തിയെടുക്കേണ്ട ആവശ്യകത വ്യക്തമാക്കുന്നതായിരുന്നു ക്ലാസ്സ് . ഒരു കുട്ടി സാമൂഹികവൽക്കരിക്കപ്പെടുന്നതിൽ രക്ഷിതാവിനുള്ള പങ്കും,രക്ഷിതാക്കളിൽ മാതൃക പരമായ വൈകാരിക-സാമൂഹിക ബുദ്ധി പരിപോഷിപ്പിക്കേണ്ട വിധവും ക്ലാസ്സിൽ ചർച്ച ചെയ്തു.
ക്ലിനിക്കൽ സൈക്കോളജിസ്റ്റ് അനുശ്രീ പി.ആർ ക്ലാസിന് നേതൃത്വം നൽകി. സ്റ്റാഫ് സെക്രട്ടറി അനുരാഗ് എംകെ സ്വാഗതം ആശംസിച്ച പരിപാടിയിൽ സ്കൂൾ ഹെഡ്മാസ്റ്റർ അനിൽകുമാർ സി കെ അധ്യക്ഷത വഹിച്ചു. പിടിഎ പ്രസിഡണ്ട് ശ്രീ രഞ്ജു ഓർക്കാട്ടേരി ചടങ്ങിന് ആശംസകൾ അർപ്പിച്ച് സംസാരിച്ചു.