സമാന്തര സർവീസുകൾക്കെതിരെ നടപടി വേണം; വടകര- പയ്യോളി, ചാനിയംകടവ് – പേരാമ്പ്ര റൂട്ടിൽ ജനുവരി 27-ന് സ്വകാര്യ ബസ്സുകൾ പണിമുടക്കും


വടകര: സമാന്തര സർവീസുകൾക്കെതിരെ നടപടി ആവശ്യപ്പെട്ട് ബസ് ജീവനക്കാർ സമരത്തിലേക്ക്. വടകര- പയ്യോളി- പേരാമ്പ്ര, വടകര- ചാനിയംകടവ് -പേരാമ്പ്ര റൂട്ടിൽ ഒരു ദിവസം സൂചനാ പണിമുടക്ക് നടത്തുമെന്ന് കോഴിക്കോട് ജില്ല പ്രൈവറ്റ് ബസ് ആൻ്റ് ഹെവി വെഹിക്കിൾ മസ്‌ദൂർ സംഘം (ബി എം എസ്‌) ഭാരവാഹികൾ അറിയിച്ചു. ഈ മാസം 27 നാണ് സൂചനാ പണിമുടക്ക് നടത്തുന്നത്.

ഓട്ടോറിക്ഷകളുടെയും ജീപ്പുകളുടെയും നിരന്തരമായ സമാന്തര സർവീസ് കാരണം ബസ് വ്യവസായം പ്രതിസന്ധിയിലാണ്. ഇതിന് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് പോലീസ് സ്റ്റേഷനുകളിലും വടകര റൂറൽ പോലീസ് സൂപ്രണ്ടിനും, വടകര, കൊയിലാണ്ടി ജോയിന്റ് ആർ ടി ഒ ഓഫീസുകളിലും പരാതികൊടുത്തെങ്കിലും നടപടിയൊന്നും സ്വീകരിച്ചിട്ടില്ല. ഇതിൽ പ്രതിഷേധിച്ചാണ് സമരമുഖത്തേക്ക് പോകുന്നതെന്ന് ബി എം എസ്‌ ഭാരവാഹികൾ പറയുന്നു.

summary: Private buses to go on strike on January 27 on Vadakara-Payyoli, Chaniyamkadav-Perambra route