ഹോണടിച്ചതിനെ തുടര്‍ന്ന് തര്‍ക്കം, പിന്നാലെ ബസ് ജീവനക്കാര്‍ക്ക് മര്‍ദ്ദനം; വടകരയില്‍ സ്വകാര്യ ബസുകളുടെ മിന്നല്‍ പണിമുടക്ക്, മര്‍ദ്ദനത്തിന്റെ ദൃശ്യം പേരാമ്പ്ര ന്യൂസ് ഡോട് കോമിന് (വീഡിയോ കാണാം)
വടകര: വടകര-തലശ്ശേരി റൂട്ടില്‍ സ്വകാര്യ ബസ്സുകളുടെ മിന്നല്‍ പണിമുടക്ക്. ഇന്ന് രാവിലെ ആറ് മണി മുതലാണ് മിന്നല്‍ പണിമുടക്ക് ആരംഭിച്ചത്.
ഈ റൂട്ടില്‍ സര്‍വ്വീസ് നടത്തുന്ന വിറ്റാര ബസ്സിലെ ജീവനക്കാരെ കഴിഞ്ഞ ദിവസം ഒരു സംഘം മര്‍ദ്ദിച്ചിരുന്നു. പരാതി കൊടുത്തിട്ടും മര്‍ദ്ദിച്ചവരെ പൊലീസ് അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധിച്ചാണ് മിന്നല്‍ പണിമുടക്ക്.
വടകര-തലശ്ശേരി റൂട്ടിലോടുന്ന വിറ്റാര ബസ്സിലെ കണ്ടക്ടര്‍ രസ്‌നേഷ്, ഡ്രൈവര്‍ നിജില്‍ എന്നിവര്‍ക്കാണ് മര്‍ദ്ദനമേറ്റത്. അഴിയൂര്‍ മാവേലി സ്‌റ്റോറിന് സമീപത്തായിരുന്നു സംഭവം.
ഇന്നലെ വൈകീട്ട് ആറ് മണിക്ക് ബസ് വടകരയില്‍ നിന്ന് തലശ്ശേരിക്ക് പോകുമ്പോള്‍ ഹോണ്‍ അടിച്ചതിന്റെ പേരില്‍ അഴിയൂരില്‍ വച്ച് ഓട്ടോറിക്ഷാ ഡ്രൈവറുമായി വാക്കുതര്‍ക്കമുണ്ടായിരുന്നു.
പിന്നീട് ബസ് തലശ്ശേരിയില്‍ നിന്ന് വടകരയിലേക്ക് തിരികെ വരുമ്പോഴാണ് മര്‍ദ്ദനമുണ്ടായത്. അഞ്ചിലേറെ പേരാണ് ബസ് തടഞ്ഞ് അക്രമം നടത്തിയത്. ഇതിന്റെ ദൃശ്യങ്ങള്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിന് ലഭിച്ചു.
പരിക്കേറ്റ ബസ് ജീവനക്കാര്‍ മാഹിയിലെ ആശുപത്രിയില്‍ ചികിത്സ തേടി. ചോമ്പാല്‍ പൊലീസിലാണ് ഇരുവരും പരാതി നല്‍കിയത്. പ്രതികളെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ലെന്ന് ചോമ്പാല പൊലീസ് പേരാമ്പ്ര ന്യൂസ് ഡോട് കോമിനോട് പറഞ്ഞു.