കുറ്റ്യാടി കോഴിക്കോട് റൂട്ടിലെ സ്വകാര്യ ബസ് സമരം പിൻവലിച്ചു


കുറ്റ്യാടി : കുറ്റ്യാടി കോഴിക്കോട് റൂട്ടിലെ സ്വകാര്യ ബസ് സമരം പിൻവലിച്ചു. മൂന്ന് ദിവസമായി നടത്തി വന്ന സമരം ഇന്ന് രാത്രി മുതൽ പിൻവലിച്ചതായി സൗഹൃദ ബസ് തൊഴിലാളി യൂണിയൻ ഭാരവാഹികൾ അറിയിച്ചു.

കൂമുള്ളിയിൽ ബസ് ജീവനക്കാരെ മർദ്ദിച്ച പ്രതികളെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ടായിരുന്നു സമരം. ജീവനക്കാരുടെ പരാതിയിന്മേൽ പോലിസ് നടപടിയെടുത്തതോടെയാണ് സമരം പിൻവലിച്ചത്. നാളെ മുതൽ പതിവുപോലെ ബസുകൾ സർവ്വീസ് നടത്തുമെന്ന് യൂണിയൻ ഭാരവാഹികൾ അറിയിച്ചു.