ജനുവരി ഏഴിന് വടകര താലൂക്കിൽ സ്വകാര്യ ബസ് പണിമുടക്ക്


വടകര: ജനുവരി ഏഴിന് വടകരയില്‍ സ്വകാര്യ ബസ് തൊഴിലാളി പണിമുടക്ക്. തണ്ണീര്‍പന്തലില്‍ അശ്വിന്‍ ബസ് തടഞ്ഞ് ജീവനക്കാരെ മര്‍ദിച്ചവരെ അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധിച്ചാണ് സൂചനാ പണിമുടക്ക് പ്രഖ്യാപിച്ചത്.

10 മുതല്‍ അനശ്ചിതകാല പണിമുടക്ക് നടത്താനും വടകര താലൂക്ക് ബസ് തൊഴിലാളി യൂണിയന്‍ സംയുക്ത സമിതി യോഗം തീരുമാനിച്ചു. സൂചനാ പണിമുടക്ക് ദിവസം കണ്ണൂര്‍-കോഴിക്കോട് റൂട്ടിലെ ബസുകള്‍ക്ക് സര്‍വ്വീസ് നടത്താം.

Description: Private bus strike in Vadakara taluk on January 7