കണ്ണൂരില്‍ ഇന്ന് സ്വകാര്യ ബസ് പണിമുടക്ക്; വലഞ്ഞ് ജനം
കണ്ണൂർ: കണ്ണൂരില്‍ ഇന്ന് സ്വകാര്യ ബസ് പണിമുടക്ക്. പൊലീസ് അമിത പിഴ ചുമത്തുന്നു എന്നാരോപിച്ചാണ് സൂചനാ പണിമുടക്ക്. ജില്ലാ ബസ് ഓപ്പറേറ്റേഴ്‌സ് കോ-ഓഡിനേഷന്‍ കമ്മിറ്റിയാണ് പണിമുടക്ക് പ്രഖ്യാപിച്ചത്.
പൊലീസ് സമീപനത്തില്‍ മാറ്റമില്ലെങ്കില്‍ ഈ മാസം പതിനെട്ട് മുതല്‍ അനിശ്ചിതകാല സമരം നടത്തുമെന്നും കമ്മിറ്റി അറിയിച്ചു. അതേസമയം, പ്രധാന റൂട്ടുകളിലെല്ലാം കെഎസ്‌ആർടിസി സർവീസ് നടത്തുന്നുണ്ട്. മുൻനിശ്ചയിച്ച പരീക്ഷകൾക്കും മാറ്റമില്ല
Description: Private bus strike in Kannur today