പെര്‍മിറ്റ് ഇല്ലാതെ സര്‍വ്വീസ്; നാദാപുരത്ത് സ്വകാര്യ ബസ് പോലീസ് പിടികൂടി
നാദാപുരം: പെര്‍മിറ്റ് ഇല്ലാതെ അനധികൃത സര്‍വ്വീസ് നടത്തിയ സ്വകാര്യ ബസ് പിടികൂടി. വടകര -തൊട്ടില്‍പ്പാലം റൂട്ടില്‍ സര്‍വ്വീസ് നടക്കുന്ന കെഎല്‍ 32 എന്‍ 5717 എന്ന നമ്പറിലുള്ള ഹരേ റാം എന്ന സ്വകാര്യ ബസാണ് നാദാപുരം പോലീസ് പിടികൂടിയത്.
രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്ന് നാദാപുരം ട്രാഫിക് എസ്ഐ കെ.കെ സന്തോഷ് ബാബുവാണ് ബസ് കസ്റ്റഡിയിലെടുത്തത്. കഴിഞ്ഞ രണ്ട് ദിവസമായി ഈ ബസ് പെര്‍മിറ്റ് ഇല്ലാതെ സര്‍വ്വീസ് നടത്തുകയായിരുന്നു.
മറ്റൊരു ബസിന്റെ പെര്‍മിറ്റ് കൈവശം വച്ചാണ് ബസ് സര്‍വ്വീസ് നടത്തിയത്. വടകര-തൊട്ടില്‍പ്പാലം റൂട്ടില്‍ ഇത്തരത്തില്‍ പെര്‍മിറ്റോ മതിയായ ഖേകളോ ഇല്ലാതെ ബസുകള്‍ സര്‍വ്വീസ് നടത്തുന്നതായി പരാതികളുയര്‍ന്നിട്ടുണ്ട്.