മേപ്പയൂരിൽ സ്വകാര്യ ബസ്സ് നിയന്ത്രണം വിട്ടു മറിഞ്ഞ് അപകടം; സ്‌കൂള്‍ കുട്ടികളടക്കം നിരവധി പേര്‍ക്ക് പരിക്ക്


കൊയിലാണ്ടി: മേപ്പയ്യൂര്‍ -കൊയിലാണ്ടി ബസ്സ് നിയന്ത്രണംവിട്ട് മറിഞ്ഞ് അപകടം. ഇന്ന് രാവിലെ 7മണിയോടെയാണ്‌ സംഭവം. കൊയിലാണ്ടി നിന്ന് മേപ്പയ്യൂരിലേക്ക് പോകുന്ന അരീക്കല്‍ എന്ന ബസ്സ് നരക്കോട് കല്ലങ്കിത്തഴെ വച്ച് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു.

 

അപകടത്തില്‍ സ്‌കൂള്‍ കുട്ടികളടക്കം നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. നാട്ടുകാരും ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തി. പരിക്കേറ്റ നിരവധി പേരെ ആശുപത്രിയിലേയ്ക്ക് മാറ്റി. ആരുടെയും പരിക്ക് ഗുരുതരമല്ല.

Description: Private bus overturns in Meppayur