റിട്ടേർഡ് മിൽട്രി ഉദ്യോഗസ്ഥനെന്ന വ്യാജേന മുറിയെടുത്ത് മയക്കുമരുന്ന് വില്പന; കോഴിക്കോട് എംഡിഎംഎയുമായി സ്വകാര്യ ബസ് ഡ്രൈവറും സുഹൃത്തും അറസ്റ്റിൽ


കോഴിക്കോട് : കാസർകോഡ് ഭാഗത്ത് നിന്നും കോഴിക്കോട് കേന്ദ്രീകരിച്ച് വിൽപനക്കായി കൊണ്ട് വന്ന എംഡിഎംഎയുമായി സ്വകാര്യ ബസ് ഡ്രൈവറും സുഹൃത്തും അറസ്റ്റിൽ. കണ്ണൂർ വാരം സ്വദേശി നന്ദനത്തിൽ മണികണ്ഠൻ പി (46), കാഞ്ഞങ്ങാട് സ്വദേശി നെരളാട് ഹൗസിൽ ബിജു മാത്യു (49) എന്നിവരാണ് അറസ്റ്റിലായത്. ഇവരിൽ നിന്നും അറുപത് ​ഗ്രാം എംഡിഎംഎ നടക്കാവ് പോലിസ് പിടിച്ചെടുത്തു.

കാസർകോഡ് ഭാഗത്ത് നിന്നും ലഹരി മരുന്ന് കൊണ്ട് വന്ന് കോഴിക്കോട് സിറ്റിയിലെ വലിയ ഹോട്ടലുകളിൽ റൂം എടുത്ത് ആവശ്യക്കാർക്ക് സ്പോടിൽ എത്തിച്ച് കൊടുക്കുന്ന രീതിയാണ് ഇവരുടേത്. പിടിയിലായ മണികണ്ഠൻ റിട്ടേർഡ് മിൽട്രി ഉദ്യോഗസ്ഥൻ എന്ന വ്യാജേന പല സ്ഥലങ്ങളിലും ഇയാൾ റൂം എടുക്കുന്നതും , മയക്കുമരുന്ന് വിൽപന നടത്തുന്നതും. കാസർകോഡ് ഭാഗത്തെ ലഹരി മാഫിയ സംഘത്തിലെ മുഖ്യ കണ്ണിയാണ് ഇയാൾ. പിടിയിലായ ബിജു കാഞ്ഞങ്ങാട് കോഴിക്കോട് റൂട്ടിലെ ബസ്സ് ഡ്രൈവറാണ്. ഇവരെ പിടി കൂടിയതിൽ കാസർകോഡ് ഭാഗത്ത് നിന്നും കോഴിക്കോട് ഭാഗത്തേക്ക് ലഹരി മരുന്ന് എത്തിക്കുന്നവരെ പറ്റി കൂടുതൽ വിവരങ്ങൾ പോലീസിന് ലഭിച്ചിട്ടുണ്ട്.

നടക്കാവ് ചക്കോരത്ത് കുളം ഭാഗത്ത് വച്ചാണ് പ്രതികള നടക്കാവ് എസ്.ഐ ലീല പിടികൂടിയത്. ഡാൻസാഫ് എസ്.ഐ അബ്ദുറഹ്മാൻ കെ , അനീഷ് മുസ്സേൻവീട്, സുനോജ് കാരയിൽ, ലതീഷ് എം.കെ , സരുൺ കുമാർ പി.കെ , ഷിനോജ് എം, ശ്രീശാന്ത് എൻ.കെ , അഭിജിത്ത് പി , മുഹമദ് മഷ്ഹൂർ .കെ.എം നടക്കാവ് സ്റ്റേഷനിലെ എസ്.ഐ സാബുനാഥ് , ഷിജിത്ത് , സജീഷ്, ബിജു , എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.