കൂത്തുപറമ്പിൽ സ്വകാര്യ ബസ് അപകടത്തിപ്പെട്ടു; നിരവധി യാത്രക്കാർക്ക് പരിക്ക്


കൂത്തുപറമ്പ്: കൂത്തുപറമ്പിൽ സ്വകാര്യ ബസ് അപകടത്തിൽപ്പെട്ടു. നിർത്തിയിട്ട ടൂറിസ്റ്റ് ബസിലേക്ക് സ്വകാര്യ ബസ് ഇടിച്ചുകയറുകയായിരുന്നു. ഇന്ന് വൈകീട്ട് നാല് മണിയോടെയായിരുന്നു അപകടം. നിരവധി യാത്രക്കാർക്ക് പരിക്കേറ്റു.

പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. പേരാവൂരിൽ നിന്ന് തലശ്ശേരിയിലേക്ക് പോവുകയായിരുന്ന സ്വകാര്യ ബസാണ് അപകടത്തിൽപ്പെട്ടത്. ബസിന്റെ മുൻഭാഗത്തിരുന്നവരാണ് പരിക്കേറ്റവരിൽ കൂടുതലും.