കക്കട്ടിൽ സ്വകാര്യ ബസും പിക്കപ്പ് വാനും കൂട്ടിയിടിച്ച് അപകടം; രണ്ട് പേർക്ക് പരിക്ക്
നാദാപുരം: കക്കട്ടിൽ സ്വകാര്യ ബസും പിക്കപ്പ് വാനും കൂട്ടിയിടിച്ച് അപകടം. രണ്ട് പേർക്ക് പരിക്കേറ്റു. പിക്കപ്പ് വാനിൽ ഉണ്ടായിരുന്ന മുർഷിദ് (21) മുഹമ്മദ് ഫഹദ് (19) എന്നിവർക്കാണ് പരിക്കേറ്റത്.
ഇന്ന് പുലർച്ചെ 5.20 നു കക്കട്ട് കുളങ്ങരത്താണ് അപകടം നടന്നത്. കൈവേലിയിൽ നിന്ന് തൃശ്ശൂരിലേക്ക് പുറപ്പെട്ട സ്വകാര്യ ബസ്സും പച്ചക്കറിയുമായി കുറ്റ്യാടി ഭാഗത്തേക്ക് പോകുന്ന പിക്ക് അപ്പ് വാനും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. അപകട സ്ഥലത്ത് എത്തിയ നാദാപുരം അഗ്നിരക്ഷ സേനയുടെ വാഹനത്തിൽ പരിക്കേറ്റവരെ കുറ്റ്യാടി താലൂക്ക് ആശുപത്രിയിലെത്തിച്ചു.
