സ്റ്റേഷനില്‍ ഡ്യൂട്ടിക്കിടെ നെഞ്ചുവേദ അനുഭവപ്പെട്ടു; താമരശ്ശേരി എസ്.ഐ വി.എസ് സനൂജ് അന്തരിച്ചു


താമരശ്ശേരി: കോഴിക്കോട് താമരശ്ശേരി സ്റ്റേഷനിലെ പ്രിന്‍സിപ്പള്‍ എസ്.ഐ വി.എസ് സനൂജ് അന്തരിച്ചു. മുപ്പത്തിയേഴ് വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു മരണം.

ഇന്ന് രാവിലെ സ്റ്റേഷനില്‍ ഡ്യൂട്ടിക്ക് എത്തിയപ്പോള്‍ നെഞ്ചുവേദന അനുഭവപ്പെടുകയും സ്റ്റേഷനില്‍ കുഴഞ്ഞു വീഴുകയുമായിരുന്നു. ഉടനെ തന്നെ താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി.

പ്രാഥമിക ചികിത്സക്ക് ശേഷം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ട് പോയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കോഴിക്കോട് കോവൂര്‍ സ്വദേശിയാണ്.

summery: principal si thamarassery station v s sanooj passed away