കൂരാച്ചുണ്ടിന്റെ അഭിമാനം; സന്തോഷ് ട്രോഫി ഫുട്‌ബോള്‍ താരം അര്‍ജുന്‍ ബാലകൃഷ്ണന് ജന്മനാടിന്റെ ജനകീയ സ്വീകരണം
കൂരാച്ചുണ്ട്: സന്തോഷ് ട്രോഫി ഫുട്‌ബോള്‍ മത്സരത്തില്‍ കേരളത്തിനായി കളിക്കളത്തില്‍ ഇറങ്ങി മലയോര ഗ്രാമത്തിന് അഭിമാനമായി മാറിയ കൂരാച്ചുണ്ടുകാരന്‍ പൂവ്വത്തും ചോലയിലെ നടുക്കണ്ടി പറമ്പില്‍ അര്‍ജുന്‍ ബാലകൃഷ്ണന് ജന്മനാട്ടില്‍ സ്വീകരണം നല്‍കി.
കെ.എം.സച്ചിന്‍ ദേവ് എം.എല്‍.എയും അര്‍ജുന്‍ ബാലകൃഷ്ണനെ വീട്ടിലെത്തി ആദരിച്ചു.
കൂരാച്ചുണ്ട് സെന്റ് തോമസ് യുപി സ്‌കൂള്‍, സാന്തോം സ്‌പോര്‍ട്‌സ് അക്കാഡമി, ഫെയ്‌സ് ടു ഫെയ്‌സ്, ഫെയ്‌സ് ബുക്ക് കൂട്ടായ്മ എന്നിവ സംയുക്തമായാണ് സ്വീകരണം നല്‍കിയത്. പഞ്ചായത്ത് പ്രസിഡന്റ് പോളി കാരക്കട ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപകന്‍ ബിജു മാത്യു അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്തംഗം വി.കെ.ഹസീന, ജോബി വാളിയാംപ്ലാക്കല്‍, ജലീല്‍ കുന്നുംപുറം, സണ്ണി എമ്ബ്രയില്‍, നജീബ് പുള്ളുപറമ്പില്‍ എന്നിവര്‍ സംസാരിച്ചു.