അരി, ഗോതമ്പ് പൊടി, പാക്കറ്റ് തൈര് ഉൾപ്പെടയുള്ളവയ്ക്ക് വില കൂടും; ഇന്ന് മുതൽ വില വർധിക്കുന്ന ഭക്ഷ്യ വസ്തുക്കൾ ഏതൊക്കെയെന്നറിയാം
പേരാമ്പ്ര: മാസ ബഡ്ജറ്റിനെ പിടിച്ചു കുലുക്കി അവശ്യ വസ്തുക്കളുടെ വിലക്കയറ്റം. മലയാളികളുടെ ദിവസേനയുള്ള ഭക്ഷണ മെനുവിനെ പിടിച്ചു കുലുക്കി കൊണ്ട് വിവിധ ഭക്ഷ്യ വസ്തുക്കളുടെ വില ഇന്ന് മുതൽ വർദ്ധിക്കും. അരിയും ഗോതമ്പ് പൊടിയും ഉൾപ്പെടെയുള്ള വസ്തുക്കളുടെ വില കൂടും.
പായ്ക്ക് ചെയ്ത് ലേബല്‍ ഒട്ടിച്ച ബ്രാന്‍ഡഡ് അല്ലാത്ത ഭക്ഷ്യ വസ്തുക്കളെയും ജിഎസ്ടി പരിധിയില്‍ ഉള്‍പ്പെടുത്താന്‍ കഴിഞ്ഞ മാസം അവസാനം ചേര്‍ന്ന ജിഎസ്ടി കൗണ്‍സില്‍ യോഗമാണ് തീരുമാനിച്ചത്. ഇതുസംബന്ധിച്ച് പരോക്ഷനികുതി ബോര്‍ഡ് വിജ്ഞാപനം ഇറക്കിയതോടെയാണ് ഇന്ന് മുതല്‍ വില വര്‍ധിക്കുന്നത്.
തൈര്, മോര്, സംഭാരം എന്നിവയുടെ അര ലിറ്റർ പാക്കറ്റിനു മൂന്നു രൂപ വില വർധിക്കുമെന്ന് മിൽമ അറിയിച്ചു.
വില കൂടുന്നവ:
പാക്കറ്റിലാക്കി വില്‍ക്കുന്ന അരി, ഗോതമ്ബുപൊടി, അരിപ്പൊടി എന്നിവയ്ക്ക് അഞ്ചുശതമാനം ജിഎസ്ടി
പാക്കറ്റിലുള്ള തൈരിനും മോരിനുമടക്കം അഞ്ചുശതമാനം ജിഎസ്ടി
പനീര്‍, ശര്‍ക്കര, പപ്പടം എന്നിവയ്ക്ക് എന്നിവയ്ക്ക് അഞ്ചുശതമാനം ജിഎസ്ടി
ബാങ്കുകളില്‍നിന്നുള്ള ചെക്ക് ബുക്കിന് 18% നികുതി
5000 രൂപയിലേറെ ദിവസവാടകയുള്ള ആശുപത്രിമുറികള്‍ക്ക് (ഐസിയു ഒഴികെ) 5% നികുതി
ദിവസം 1000 രൂപയില്‍ താഴെയുള്ള ഹോട്ടല്‍മുറി വാടകയില്‍ 12% നികുതി
ബിസിനസ് സ്ഥാപനങ്ങള്‍ക്ക് വീട് വാടകയ്ക്കു കൊടുക്കുന്നതിനും നികുതി
സോളര്‍ വാട്ടര്‍ ഹീറ്ററുകളുടെ നികുതി അഞ്ചില്‍നിന്ന് 12 ശതമാനമാകും; ഭൂപടങ്ങള്‍ക്ക് 12%.
എല്‍ഇഡി ലാംപ്, ലൈറ്റ്, വാട്ടര്‍ പമ്ബ്, സൈക്കിള്‍ പമ്ബ്, അച്ചടി, എഴുത്ത്, വര എന്നിവയ്ക്കുള്ള മഷി, കട്ടിങ് ബ്ലേഡുകളുള്ള കത്തികള്‍, പേപ്പര്‍ മുറിക്കുന്ന കത്തി, പെന്‍സില്‍ ഷാര്‍പ്നറും ബ്ലേഡുകളും, സ്പൂണ്‍, ഫോര്‍ക്ക് തുടങ്ങിയവയ്ക്ക് 18ശതമാനം നികുതി ഉണ്ടാകും.
summery: prices of essential commodities including rice and wheat are increased