ഹോട്ടലുകള്‍ക്കും റസ്‌റ്റോറന്റുകള്‍ക്കും ആശ്വാസം; വാണിജ്യ ഗ്യാസ് സിലിണ്ടറുകളുടെ വില കുറച്ചു, പുതുക്കിയ നിരക്ക് അറിയാം
കോഴിക്കോട്: വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള ഗ്യാസ് സിലണ്ടറുകളുടെ വില കുറച്ച് എണ്ണ കമ്പനികള്‍. 19 കിലോഗ്രാം വാണിജ്യ എല്‍പിജി ഗ്യാസ് സിലിണ്ടറുകള്‍ക്ക് 41 രൂപയാണ് കുറച്ചത്. ദില്ലിയില്‍ പുതുക്കിയ റീട്ടെയില്‍ വില്‍പ്പന വില ഇപ്പോള്‍ 1,762 രൂപയാണ്.
ചെന്നൈയില്‍ വില 1921.50 ആയി. കൊച്ചിയില്‍ 1767-1769 രൂപ നിരക്കിലാകും വാണിജ്യ സിലണ്ടറുകള്‍ ലഭിക്കുക. ഹോട്ടലുകളും റെസ്റ്റോറന്റുകളും ഉള്‍പ്പെടെ എല്‍പിജിയെ ആശ്രയിക്കുന്നവര്‍ക്ക് ഈ ക്രമീകരണം കുറച്ച് ആശ്വാസം നല്‍കും.

ആഗോള അസംസ്‌കൃത എണ്ണ നിരക്കുകളിലെ ഏറ്റക്കുറച്ചിലുകളും മറ്റ് സാമ്പത്തിക ഘടകങ്ങളും കാരണം എല്‍പിജി വിലകള്‍ പതിവായി പുതുക്കാറുണ്ട്. വാണിജ്യ എല്‍.പി.ജി നിരക്കുകളില്‍ പതിവായി മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ടെങ്കിലും, ഗാര്‍ഹിക പാചകത്തിന് ഉപയോഗിക്കുന്ന ഗാര്‍ഹിക എല്‍.പി.ജി വില മാറ്റമില്ലാതെ തുടരുകയാണ്.
Description: Prices of commercial gas cylinders reduced, revised rates known