പ്രതിരോധ മാർഗങ്ങളും ബോധവൽക്കരണവും; കാൻസർ ദിനാചരണവുമായി പേരാമ്പ്ര താലൂക്കാശുപത്രി


പേരാമ്പ്ര : പേരാമ്പ്ര താലൂക്ക് ആശുപത്രിയുടെ നേതൃത്വത്തിൽ ലോക കാൻസർ ദിന പരിപാടികൾ സംഘടിപ്പിച്ചു. ആക്കൂ പറമ്പിൽ നടന്ന കാൻസർ ബോധവൽക്കരണ ക്ലാസ് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് വി.കെ.പ്രമോദ് ഉദ്ഘാടനം ചെയ്തു.

ബ്ലോക്ക് പഞ്ചായത്ത് മെമ്പർ കെ.കെ.ലിസി അദ്ധ്യക്ഷത വഹിച്ചു. ഡോ.സി.കെ.വിനോദ് കാൻസർ ബോധവൽക്കരണ ക്ലാസെടുത്തു. തറുവയി ഹാജി സംസാരിച്ചു. ഹെൽത്ത് ഇൻസ്പക്ടർ ശരത് കുമാർ സ്വാഗതം പറഞ്ഞു. ശാരദ സിസ്റ്റർ, ഉഷാകുമാരി, അബ്ദുൾ അസീസ് വി.ഒ. സരിഗ സിസ്റ്റർ ,ആഷിമ മുസ്തഫ, ആതിര സിസ്റ്റർ, ആശാവർക്കർമാരായ രാഗിണി, ശോഭ, റീന, രാധാമണി, എന്നിവർ പങ്കെടുത്തു.