കോഴിക്കോട് ജില്ലാഭരണകൂടത്തിൽ നിന്നുള്ള ഇന്നത്തെ (19/07/22) അറിയിപ്പുകൾ
കോഴിക്കോട്: ജില്ലാ ഭരണകൂടത്തിൽ നിന്നുള്ള ഇന്നത്തെ അറിയിപ്പുകൾ വായിക്കാം
ആപ്ത മിത്ര പദ്ധതിയിലേക്ക് സന്നദ്ധ പ്രവര്‍ത്തകര്‍ക്ക് അപേക്ഷിക്കാം
സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ നേതൃത്വത്തില്‍ ജില്ലയില്‍ നടപ്പിലാക്കുന്ന ആപ്ത മിത്ര പദ്ധതിയിലേക്ക് സന്നദ്ധ പ്രവര്‍ത്തകരെ തിരഞ്ഞെടുക്കുന്നു. ജില്ലയില്‍ സ്ഥിരതാമസമുള്ള 18 മുതല്‍ 40 വയസുവരെ പ്രായമുള്ള സന്നദ്ധ പ്രവര്‍ത്തകര്‍ക്ക് അപേക്ഷിക്കാം.
താത്പര്യമുള്ള വ്യക്തികള്‍, ദുരന്തമുഖങ്ങളില്‍ രക്ഷാപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന സ്വകാര്യ സംഘടനകള്‍ ഉള്‍പ്പെടെയുള്ള എല്ലാ സന്നദ്ധ സംഘടനകളും അവയില്‍ പ്രവര്‍ത്തിക്കുന്ന രക്ഷാപ്രവര്‍ത്തകര്‍ക്കും ഗൂഗിള്‍ ലിങ്ക് വഴി ഓഗസ്റ്റ് 15 ന് മുമ്പായി രജിസ്റ്റര്‍ ചെയ്യാം.
ഓരോ സംഘടനയില്‍ നിന്നും പരമാവധി 10 പേര്‍ക്ക് അപേക്ഷിക്കാം. രജിസ്റ്റര്‍ ചെയ്യുന്നതിന് മുന്‍പായി എല്ലാ സന്നദ്ധ പ്രവര്‍ത്തകരും അവരുടെ താമസസ്ഥലത്തെ വില്ലേജില്‍ രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. രജിസ്റ്റര്‍ ചെയ്യേണ്ട ലിങ്ക്- https://docs.google.com/forms/d/e/1FAIpQLSdWWCrXzkP5aOCUekP-D4V0ogyJGoMlEOR7K683uhpeO1XZvg/viewform?usp=sf_link. കൂടുതല്‍ വിവരങ്ങള്‍ക്ക് 0495-2371002.
കെയര്‍ പ്രൊവൈഡര്‍ നിയനം
സാമൂഹ്യനീതി കുപ്പിനു കീഴില്‍ മായനാട് പ്രവര്‍ത്തിക്കുന്ന ഗവ. ഭിന്നശേഷി സദനത്തിലേക്ക് കരാര്‍ വ്യവസ്ഥയില്‍ കെയര്‍ പ്രൊവൈഡര്‍മാരെ നിയമിക്കുന്നു. ജൂലൈ 25 ന് രാവിലെ 11 മണിക്ക് അഭിമുഖം നടത്തും. താത്പര്യമുള്ളവര്‍ യോഗ്യത തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളും സഹിതം നേരിട്ട് ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഓഫിസുമായി ബന്ധപ്പെടുക. ഫോണ്‍: 0495- 2355698.
ആട് വളര്‍ത്തല്‍ പരിശീലനം
മലമ്പുഴ സര്‍ക്കാര്‍ മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ ആട് വളര്‍ത്തല്‍ എന്ന വിഷയത്തില്‍ ജൂലൈ 21 ന് കേന്ദ്രത്തില്‍ പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. രാവിലെ 10 മുതല്‍ വൈകിട്ട് നാല് വരെയാണ് പരിശീലനം. ആധാര്‍ കാര്‍ഡ് കോപ്പി കൊണ്ടുവരണം. പങ്കെടുക്കുന്നവര്‍ 0491-2815454, 9188522713 എന്ന നമ്പറില്‍ പേര് രജിസ്റ്റര്‍ ചെയ്യണം.
റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചു
ജില്ലയില്‍ വിവിധ വകുപ്പുകളില്‍ ഡ്രൈവര്‍ ഗ്രേഡ് II (എല്‍.ഡി.വി) ഡ്രൈവര്‍ കം ഒ.എ (എല്‍.ഡി.വി), എന്‍.സി.എ എച്ച്.എന്‍ (കാറ്റഗറി നം. 470/20) തസ്തികയുടെ രെഞ്ഞെടുപ്പിനായി 27.06.2022-നിലവില്‍ വന്ന റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചു. പകര്‍പ്പ് പരിശോധനക്കായി ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ ലഭ്യമാണ്.
റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചു
ജില്ലയില്‍ ഇൻഷുറന്‍സ് മെഡിക്കല്‍ സര്‍വ്വീസില്‍ ഓക്‌സിലറി നഴ്‌സ് മിഡ് വൈഫ് (കാറ്റഗറി നം.070/2020) തസ്തികയുടെ തരെഞ്ഞെടുപ്പിനായി 27.06.2022 ന് നിലവില്‍ വന്ന റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചു. പകര്‍പ്പ് പരിശോധനക്കായി ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ ലഭ്യമാണ്.
ടെൻഡര്‍ ക്ഷണിച്ചു
ജില്ലാ വുമണ്‍ പ്രൊട്ടക്ഷന്‍ ഓഫീസറുടെ ഔദ്യോഗിക ആവശ്യത്തിന് 2022-2023 സാമ്പത്തിക വര്‍ഷം വാഹനം വാടകയ്ക്ക് എടുക്കുന്നതിന് ടെൻഡര്‍ ക്ഷണിച്ചു. ടെൻഡര്‍ സ്വീകരിക്കുന്ന അവസാന ദിവസം ജൂലൈ 27 ഉച്ചക്ക് 02.30 വരെ. കൂടുതല്‍ വിവരങ്ങള്‍ക്ക് കോഴിക്കോട് വനിതാ സംരക്ഷണ ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍: 0495- 2371343.
വിജ്ഞാപന നടപടികള്‍ റദ്ദാക്കി
ജില്ലയില്‍ ഹോമിയോപ്പതി വകുപ്പില്‍ ഫാര്‍മസിസ്റ്റ് ഗ്രേഡ് II (ഹോമിയോ) ആറാം എന്‍.സി.എ- എസ്.സി.സി.സി തസ്തികയുടെ 2021 ഡിസംബര്‍ 15ലെ 636/2021 കാറ്റഗറി നമ്പര്‍ പ്രകാരമുള്ള ഗസറ്റ് വിജ്ഞാപന പ്രകാരം നിര്‍ദ്ദിഷ്ട യോഗ്യതയുള്ള അപേക്ഷകള്‍ ലഭിക്കാത്തതിനാല്‍ പ്രസ്തുത വിജ്ഞാപന പ്രകാരമുള്ള തെരഞ്ഞെടുപ്പ് നടപടികള്‍ റദ്ദാക്കിയതായി ജില്ലാ പി.എസ്.സി ഓഫീസര്‍ അറിയിച്ചു.
വില്ല്യാപ്പള്ളിയിൽ വിദ്യാർത്ഥികൾക്ക് കൈത്താങ്ങായി ‘സഹപാഠി’
കോവിഡ് മഹാമാരി കേരളത്തെയാകെ പിടിമുറുക്കിയപ്പോൾ അതിൽ പെട്ടുപോയ ഒരു വിഭാഗമുണ്ട്- വിദ്യാർത്ഥികൾ. ലോക്ക്ഡൗൺ പ്രഖ്യാപിച്ചതോടെ സ്കൂളുകൾക്കു താഴു വീണു. ക്ലാസ്റൂം ഓൺലൈനിലായി. സുഹൃത്തുക്കളും അദ്ധ്യാപകരും പാഠപുസ്തകവും പരീക്ഷയുമെല്ലാം വീട്ടിലൊതുങ്ങി. വിദ്യാഭ്യാസ സമ്പ്രദായത്തെയാകെ മാറ്റിമറിച്ച ഓൺലൈൻ പഠനരീതിയുമായി കുട്ടികൾ മല്ലിടുന്ന സമയത്താണ് വില്ല്യാപ്പള്ളി ഗ്രാമപഞ്ചായത്ത് ഒരു സമഗ്ര വിദ്യാഭ്യാസ പദ്ധതി ആവിഷ്കരിക്കുന്നത്. “സഹപാഠി”. പഞ്ചായത്തിലെ സമഗ്രവും സമ്പൂർണവുമായ വിദ്യാഭ്യാസ മുന്നേറ്റം ലക്ഷ്യം വെച്ചു തുടങ്ങിയ പദ്ധതിയിലൂടെ വിദ്യാർത്ഥികൾക്ക് സഹായകരമാവുന്ന പരിപാടികൾ ആവിഷ്കരിച്ചു മുന്നേറുകയാണ് വില്ല്യാപ്പള്ളി.
കോവിഡ് കാലത്തെ ഓൺലൈൻ പഠനം എല്ലാവർക്കും ഒരുപോലെ സാധ്യമായിരുന്നില്ല. ലാപ്ടോപ്പും സ്മാർട്ട് ഫോണും പോലെയുള്ള സൗകര്യങ്ങളില്ലാത്ത കുട്ടികൾക്ക് അർഹമായ പരിഗണന നൽകി. ബദൽ സംവിധാനങ്ങളിലൂടെ ഓരോ കുട്ടിയുടെയും ഓൺലൈൻ പഠനം സുഗമമാക്കാൻ ആവശ്യമായ സൗകര്യങ്ങളൊരുക്കി. വിദ്യാർഥി സമൂഹത്തിനു താങ്ങാവുക എന്ന ഒറ്റ ലക്ഷ്യത്തോടെ പഞ്ചായത്തും നാട്ടുകാരും ഒന്നായി പ്രവർത്തിച്ചു.
പഠനത്തിനു മാത്രമല്ല, പാഠ്യേതര പ്രവർത്തനങ്ങൾക്കും കാര്യമായ പ്രാധാന്യം നൽകേണ്ടതുണ്ടെന്ന ചിന്തയിലാണ് ‘ഹോം തിയേറ്റർ’ എന്ന പരിപാടിയുടെ തുടക്കം. ലോക്ക്ഡൗൺ കാലത്തു വീട്ടിൽ ഒതുങ്ങിക്കൂടിയ കുട്ടികളെ മാനസികോല്ലാസം നൽകുന്ന പ്രവർത്തനങ്ങളിൽ പങ്കാളികളാക്കുക എന്നതായിരുന്നു ലക്ഷ്യം. സഹപാഠിയുടെ ഭാഗമായി പഞ്ചായത്തിലെ കുട്ടികൾക്കു വേണ്ടി ഓൺലൈൻ നാടകക്കളരി സംഘടിപ്പിച്ചു. കുട്ടികളിലെ അഭിനയമികവ് മെച്ചപ്പെടുത്താനും ഒപ്പം മാനസികമായ ഉണർവ്വ് നൽകാനും പരിപാടി സഹായിച്ചെന്ന് പറയുന്നു പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ബിജുള.
എൽ.എസ്.എസ്, യു.എസ്.എസ് പരീക്ഷകൾക്ക് തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾക്ക് പ്രതിഭാ പോഷണം എന്ന പേരിൽ പ്രത്യേക പരിശീലനം നൽകി വരുന്നു. അവധിക്കാലത്തു കുട്ടികൾക്കായി പ്രത്യേക പരിപാടികൾ സംഘടിപ്പിക്കും.
കുട്ടികളിലെ കലാ- കായികപരമായ കഴിവുകളെ പ്രോത്സാഹിപ്പിക്കുക, മാനസികവും ശാരീരികവുമായ വികാസത്തിന് സഹായകരമാവുന്ന പ്രവർത്തനങ്ങളിൽ കുട്ടികളെ പങ്കാളികളാക്കുക, വിദ്യാഭ്യാസ രംഗത്തു മികവ് പുലർത്തുന്ന വിദ്യാർത്ഥികളെ അനുമോദിക്കുക തുടങ്ങിയ പരിപാടികൾ സഹപാഠിയുടെ ഭാഗമായി സംഘടിപ്പിച്ചു വരുന്നു. പഞ്ചായത്ത് വിദ്യാഭ്യാസ സമിതി കൺവീനർ സഹപാഠിയുടെ കൺവീനറായും പഞ്ചായത്ത് പ്രസിഡന്റ് ചെയർമാനായും പ്രവർത്തിച്ചു വരുന്നു.
പഠനത്തിൽ മികവ് പുലർത്തുന്ന വിദ്യാർത്ഥികളെ അനുമോദിക്കാനും മറക്കുന്നില്ല വില്ല്യാപ്പള്ളി. എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ സംസ്ഥാനതലത്തിൽ തന്നെ അഭിമാനാർഹമായ വിജയം നേടിയ പഞ്ചായത്തിലെ വിദ്യാലയങ്ങളെയും എൽ.എസ്.എസ്, യു.എസ്.എസ് പരീക്ഷകളിൽ മികച്ച വിജയം കരസ്ഥമാക്കിയ വിദ്യാലയങ്ങളെയും അനുമോദിക്കാനുള്ള തയ്യാറെടുപ്പിലാണ് നാടും നാട്ടുകാരും.
Summary: press release by prd on july 19