ബസില്‍ പോലും യാത്ര ചെയ്യാന്‍ സ്ത്രീകള്‍ക്ക് പറ്റുന്നില്ല , കേരള സര്‍ക്കാര്‍ സ്ത്രീവിരുദ്ധതയെ പ്രോത്സാഹിപ്പിക്കുന്നു; മഹിള മോര്‍ച്ച സംസ്ഥാന പ്രസിഡന്റ് നിവേദിത സുബ്രഹ്‌മണ്യന്‍


മേപ്പയൂര്‍: ഇടതു സര്‍ക്കാര്‍ സ്ത്രീവിരുദ്ധതയെ പ്രോത്സാഹിപ്പിക്കുന്ന നടപടികളാണ് കൈകൊള്ളുന്നതെന്ന് മഹിളാ മോര്‍ച്ച സംസ്ഥാന പ്രസിഡന്റ് നിവേദിത സുബ്രഹ്‌മണ്യന്‍. മേപ്പയൂര്‍ ടി.കെ.കണ്‍വന്‍ഷന്‍ സെന്ററില്‍ കേരള മഹിളാ മോര്‍ച്ച ജില്ലാ കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍.

പട്ടാപ്പകല്‍ കെ എസ് ആര്‍ ടി സി ബസില്‍ പോലും യാത്ര ചെയ്യാന്‍ പോലും സ്ത്രീകള്‍ക്കാവുന്നില്ല. വന്ദന ദാസ് എന്ന യുവ ഡോക്ടറെ കൊലക്ക് കൊടുത്ത സര്‍ക്കാരാണ് കേരളം ഭരിക്കുന്നത് എന്നു കാണുമ്പോള്‍ ലജ്ജ തോന്നുന്നുന്നുവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

ജില്ല പ്രസിഡന്റ് രമ്യ മുരളി അധ്യക്ഷത വഹിച്ചു. ബിജെപി ജില്ലാ പ്രസിഡന്റ് വി.കെ.സജീവന്‍, സംസ്ഥാന സെക്രട്ടറി നവ്യ ഹരിദാസ്, ശോഭ സുരേന്ദ്രന്‍, ബി ജെ പി സംസ്ഥാന സമിതി അംഗം സി.വി. സജിനി, സംസ്ഥാന ട്രഷറര്‍ കെ.സത്യ ലക്ഷ്മി, ജില്ലാ സെക്രട്ടറി എ.കെ.സുപ്രിയ, അനുരാധ തായാട്ട്, സി.കെ.ലീല, ഒ.എം.ശാലീന, ബിന്ദുചാലില്‍, ജില്ല സെക്രട്ടറി പി.മോഹനന്‍, കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ നവ്യ ഹരിദാസ്, സുരേഷ് കണ്ടോത്ത്, മധുപുഴയരികത്ത് തുടങ്ങിയവര്‍ പ്രസംഗിച്ചു.