പേരാമ്പ്ര എസ്റ്റേറ്റ്, കൂരാച്ചുണ്ട് ഭാഗങ്ങളില്‍ കടവയുടെ സാന്നിധ്യം; തൊഴിലാളികള്‍ക്കും യാത്രക്കാര്‍ക്കും പഞ്ചായത്തിന്റെയും ഫോറസ്റ്റ് അധികൃതരുടെയും ജാഗ്രതാ നിര്‍ദേശം
ചക്കിട്ടപ്പാറ: പേരാമ്പ്ര എസ്റ്റേറ്റ് കൂരാച്ചുണ്ട് കുന്ന് ഭാഗത്ത് കടുവയുടെ സാന്നിദ്ധ്യം ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് ജനങ്ങള്‍ക്കായി ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. പെരുവണ്ണാമൂഴി ഫോറസ്റ്റ് ഉദ്യോഗസ്ഥറും ചക്കിട്ടപ്പാറ പഞ്ചായത്ത് പ്രസിഡന്റ് കെ.സുനിലുമാണ് ജാഗ്രതാ നിര്‍ദേശം നല്‍കിയത്. റിസര്‍വോയറിനോട് ചേര്‍ന്നുള്ള ഭാഗത്താണ് വനംവകുപ്പ് ഉദ്യോഗസ്ഥരുടെ പരിശോധനയില്‍ കടുവയുടെ കാല്‍പ്പാടുകള്‍ കണ്ടത്.
കടുവയെ നേരില്‍കാണാന്‍ കഴിഞ്ഞിട്ടില്ലെന്നും എല്ലാവരും മുന്‍കരുതല്‍ സ്വീകരിക്കണമെന്നും പെരുവണ്ണാമൂഴി ഡപ്യൂട്ടി ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസര്‍ ഇ.ബൈജുനാഥ് അറിയിച്ചു. അതിരാവിലെ ജോലിക്കെത്തുന്നവരാണ് പേരാമ്പ്ര എസ്റ്റേറ്റിലുള്ളവര്‍. തൊഴിലാളികലും മറ്റ് ഭാഗങ്ങളിലേക്ക് ജോലിക്ക് പോകുന്നവരും യാത്രക്കാരും ജാഗ്രത പാലിക്കണമെന്ന് പഞ്ചായത്ത് പ്രസിഡന്റ് കെ.സുനിലും അറിയിച്ചു.
Summary: presence of dams in Perampra Estate and Coorachud areas; Panchayat and Forest officials alert workers and travelers