വിവിധ മത്സര പരീക്ഷകൾക്ക് തയ്യാറെടുക്കുന്നവരാണോ?; കോഴിക്കോട് പ്രീ- എക്‌സാമിനേഷൻ ട്രെയിനിംഗ് സെന്ററിന്റെ ആഭിമുഖ്യത്തിൽ ആറുമാസത്തെ സൗജന്യ പരിശീലന ക്ലാസ്സുകൾ സംഘടിപ്പിക്കുന്നു


കോഴിക്കോട്: പട്ടികജാതി വികസന വകുപ്പിന് കീഴിലെ കോഴിക്കോട് പ്രീ- എക്‌സാമിനേഷൻ ട്രെയിനിംഗ് സെന്ററിന്റെ ആഭിമുഖ്യത്തിൽ വിവിധ മത്സര പരീക്ഷകൾ (കെപിഎസ് സി, യുപിഎസ് സി, എസ്എസ്സി, റെയിൽവേ, ബാങ്കിംഗ് etc.) എഴുതാൻ ഉദ്ദേശിക്കുന്നവർക്കായി സൗജന്യ പരിശീലന ക്ലാസ്സുകൾ നടത്തുന്നു.

പട്ടികജാതി/ വർഗ്ഗക്കാർക്കും ഒരു ലക്ഷത്തിൽ താഴെ വാർഷിക കുടുംബ വരുമാനമുള്ള ഒബിസി, ഒഇസി വിഭാഗത്തിൽപ്പെട്ടവർക്കും അപേക്ഷിക്കാം. പട്ടികജാതി/വർഗ്ഗവിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികൾക്ക് സ്റ്റെപ്പെന്റ് ലഭിക്കും. ആറ് മാസമായിരിക്കും പരിശീലന കാലാവധി .

ജാതി, വരുമാനം (പട്ടികജാതി / പട്ടികവർഗ്ഗ വിഭാഗത്തിന് വരുമാന സർട്ടിഫിക്കറ്റ് ആവശ്യമില്ല) വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന രേഖകൾ സഹിതം ആഗസ്ത് അഞ്ചിനകം അപേക്ഷിക്കണം. അപേക്ഷാ ഫോമിനും മറ്റു വിവരങ്ങൾക്കും 9446833259, 8547853718, 9526717401 എന്നീ നമ്പറുകളിൽ ഏതെങ്കിലും ഒന്നിലേക്ക് ‘Form’ എന്ന് വാട്‌സ്ആപ്പ് ചെയ്യണം.