കുറ്റ്യാടിയെ സ്മാർട്ടാക്കാനൊരുങ്ങി പ്രീ- പ്രൈമറി അധ്യാപികമാരും; ഏകദിന ശില്പശാല സംഘടിപ്പിച്ചു


കുറ്റ്യാടി: സ്മാർട് കുറ്റ്യാടിയുടെ ആഭിമുഖ്യത്തിൽ പ്രീ-പ്രൈമറി അധ്യാപികമാരുടെ ഏകദിന ശിൽപശാല സംഘടിപ്പിച്ചു.

കുറ്റ്യാടി പഞ്ചായത്ത് സർവ്വീസ് സഹകരണബേങ്ക് ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന ശില്പശാല കുറ്റ്യാടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഒ.ടി. നഫീസ ഉദ്ഘാടനം നിർവ്വഹിച്ചു.

പഞ്ചായത്ത് വൈസ്: പ്രസിഡന്റ് ടി.കെ. മോഹൻദാസ് അധ്യക്ഷത വഹിച്ചു. പ്രോംഗ്രാം കൺവീനർ പി.കെ അശോകൻ സ്വാഗതവും ഒ.പി. ബാലകൃഷ്ണൻ മാസ്റ്റർ നന്ദിയും രേഖപ്പെടുത്തി.

കുട്ടികളുടെ പ്രകൃതവും മന:ശാസ്ത്രവും എന്ന വിഷയത്തിൽ ടി. മോഹൻദാസും , കഥ പറയാം കുട്ടുകൂടാം എന്ന വിഷയത്തിൽ ടി. പുഷ്പഹൻസനനും പാടിരസിക്കാം ഇത്തിരി നേരം എന്ന വിഷയത്തിൽ ശശിധരൻ മണിയൂർ എന്നിവർ ക്ലാസുകൾ നയിച്ചു. തൂണേരി ബി.ആർ.സി. ട്രെയിനർ കെ.കെ. മനോജ് ക്രോഡീകരണം നടത്തി സംസാരിച്ചു.

mid4]