കേരള അബ്കാരി തൊഴിലാളി ക്ഷേമനിധി ബോർഡിൽ അം​ഗമാണോ? മക്കൾക്ക് സ്കോളർഷിപ്പിന് അപേക്ഷിക്കാം; ജില്ലാ ഭരണകൂടത്തിൽ നിന്നുള്ള ഇന്നത്തെ (24-02-23) അറിയിപ്പുകൾ


കോഴിക്കോട്: ജില്ലാ ഭരണകൂടത്തിൽ നിന്നുള്ള ഇന്നത്തെ അറിയിപ്പുകൾ വായിക്കാം
താൽപ്പര്യപത്രം ക്ഷണിക്കുന്നു
കോഴിക്കോട് ജില്ലാ പഞ്ചായത്ത് 2022 – 23 വർഷത്തെ പദ്ധതിയുടെ ഭാഗമായി ആരംഭിക്കുന്ന ജൻഡർ റിസോഴ്സ് സെന്ററിലേക്ക് ഫർണിച്ചറുകൾ വിതരണം ചെയ്യുന്നതിന് ഗവ: അംഗീകൃത എജൻസികളിൽ നിന്നും താൽപ്പര്യപത്രം ക്ഷണിക്കുന്നു. താല്പര്യപത്രം മാർച്ച്‌ 1ന് വൈകിട്ട് 3 മണിക്കകം ജില്ലാ വനിത ശിശു വികസന ഓഫീസിൽ ലഭ്യമാക്കണം. കൂടുതൽ വിവരങ്ങൾക്ക് : 0495 2370750. ഇ-മെയിൽ : dwcdokkd@gmail.com
അപേക്ഷകൾ ക്ഷണിച്ചു
കേരള അബ്കാരി തൊഴിലാളി ക്ഷേമനിധി പദ്ധതിയിൽ അംഗങ്ങളായിട്ടുളള വിദേശമദ്യ, ബാർ സ്ഥാപനങ്ങളിലെ തൊഴിലാളികളുടെ മക്കൾക്ക് 2021-22 അധ്യയന വർഷത്തേക്ക് സ്കോളർഷിപ്പ്, പ്രൊഫഷണൽ കോഴ്സുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്കുള്ള ലാപ്ടോപ്പ് എന്നിവ വിതരണം ചെയ്യുന്നതിനുള്ള അപേക്ഷകൾ ക്ഷണിച്ചു. ടി.ടി.സി, ഐ.ടി.ഐ/ഐ.ടി.സി, പ്ലസ് ടു, ഡിഗ്രി, പി ജി, പ്രൊഫഷണൽ കോഴ്സുകൾ, വിവിധ ഡിപ്ലോമ കോഴ്സുകൾ പഠിക്കുന്നതും യോഗ്യതാ പരീക്ഷയിൽ 50% മാർക്ക് വാങ്ങിയിട്ടുളളതുമായ വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം. കേരള അബ്കാരി തൊഴിലാളി ക്ഷേമനിധി ബോർഡിന്റെ മേഖലാ ഓഫീസുകളിൽ നിന്നും സൗജന്യമായി ലഭിക്കുന്ന അപേക്ഷാ ഫോറം പൂരിപ്പിച്ച് മാർച്ച് 31 ന് വൈകുന്നേരം 5 മണിക്ക് മുമ്പ് ബന്ധപ്പെട്ട മേഖലാ വെൽഫെയർ ഫണ്ട് ഇൻസ്പെക്ടർമാർക്ക് അപേക്ഷ സമർപ്പിക്കണം. പ്രൊഫഷണൽ കോഴ്സുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾ എൻട്രൻസ് കമ്മീഷണറുടെ അലോട്ടുമെൻറിന്റെ പകർപ്പ് ലാപ്ടോപ് ലഭിക്കുന്നതിന് ഹാജരാക്കണം. കൂടുതൽ വിവരങ്ങൾക്ക് : 0495-2768094, 9745229580.
ലേലം ചെയ്യുന്നു
കോഴിക്കോട് പൊതുമരാമത്ത് വകുപ്പ് നിരത്ത് ഉപ വിഭാഗം കോഴിക്കോട് കാര്യാലയത്തിന് കീഴിലെ കടലുണ്ടി -ചാലിയം റോഡ് പുനരുദ്ധാരണത്തിന്റെ ഭാഗമായി ഓവുചാൽ നിർമ്മിക്കുന്നതിന് തടസ്സമായി നൽക്കുന്ന 43 മരങ്ങൾ മുറിച്ചുമാറ്റുന്നതിന് ലേലം ചെയ്യുന്നു . നിരതദ്രവ്യം 10,000 /. യുഎൽസിസിഎസ് സൈറ്റ് ഓഫീസ് മണ്ണൂർ വളവിൽ മാർച്ച് 8 ന് രാവിലെ 11 മണിക്കാണ് ലേലം. ലേലത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ നിരത ദ്രവ്യം കെട്ടിവെച്ച് പേര് രജിസ്റ്റർ ചെയ്യണം. ഏറ്റവും കൂടുതൽ സംഖ്യ ലേലം വിളിക്കുന്ന ആളുടെ പേരിൽ ലേലം താൽക്കാലികമായി ഉറപ്പിക്കുന്നതാണ്. ലേലത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ ലേലസമയത്തിനു മുമ്പ് ലേലത്തിന് വച്ചിരിക്കുന്ന സാധനങ്ങളുടെ സ്ഥിതിയും മറ്റു വിവരങ്ങളും നേരിൽ കണ്ട് ബോധ്യപ്പെടേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക്: 0495 2724727
വേൾഡ് ഫൂട്ട് വോളിയ്ക്ക് തുടക്കമായി
ഇന്ത്യ ആദ്യമായി ആതിഥേയത്വം വഹിക്കുന്ന ഇരുപത്തഞ്ചാമത് വേൾഡ് ഫൂട്ട് വോളി ചാംപ്യൻഷിപ്പിന് കോഴിക്കോട് ബീച്ചിൽ തുടക്കമായി. ആതിഥേയരായ ഇന്ത്യയടക്കമുള്ള പന്ത്രണ്ടോളം രാജ്യങ്ങളാണ് മൂന്നു ദിവസം നീണ്ടു നില്ക്കുന്ന ചാംപ്യൻഷിപ്പിൽ ഏറ്റുമുട്ടുന്നത്. മേയർ ഡോ.ബീന ഫിലിപ്പ് ഉദ്ഘാടനം ചെയ്തു. എ .ഡി.എം. സി.മുഹമ്മദ് റഫീഖ് അധ്യക്ഷത വഹിച്ചു. ഓർഗ നൈസിംഗ് സെക്രട്ടറി എ.കെ. മുഹമ്മദ് അശ്റഫ് റിപ്പോർട്ട് അവതരിപ്പിച്ചു.
ഫുട് വോളി വേൾഡ് വൈഡ് സെക്രട്ടറി ജനറൽ അഫ്ഗാൻ അംദ്ജേജ് ഹജി(അസർബൈജാൻ), ഇന്ത്യൻ ഫുട് വോളി അസോസിയേഷൻ പ്രസിഡന്റ് രാം അവ്താർ, നേപ്പാൾ മേയർ പ്രകാശ് അധികാരി, കോർപ്പറേഷൻ കൗൺസിലർ റംലത്ത്, സ്പോർട്സ് കൗൺസിൽ പ്രസിഡന്റ്‌ ഒ രാജഗോപാൽ, കെ.വി.അബ്ദുൾ മജീദ്, എം. മുജീബുറഹ്മാൻ, ടി.എം.അബ്ദുറഹ്മാൻ മാസ്റ്റർ, കെൻസ ബാബു പാലക്കണ്ടി, അസീം വെളിമണ്ണ, സി പി എ റഷീദ്, എം എ സാജിദ് എന്നിവർ സംസാരിച്ചു. വൈസ് ചെയർമാൻ സുബൈർ കൊളക്കാടൻ സ്വാഗതവും ഡയറക്ടർ ആർ. ജയന്ത് കുമാർ നന്ദിയും പറഞ്ഞു.
ടൂർണമെന്റ് ലോഗോ ഡിസൈൻ ചെയ്ത അസ്ലം തിരൂരിന് മേയർ ഉപഹാരം നല്കി. ഉദ്ഘാടനത്തിന് മുന്നോടിയായി കോർപ്പറേഷൻ ഓഫീസിന് മുന്നിൽ നിന്ന് ചാംപ്യൻഷിപ് ഗ്രൗണ്ടിലേക്ക് വർണശബളമായ ഘോഷയാത്രയും നടന്നു.
ഒന്നാം ദിവസത്തെ ആദ്യ മത്സരത്തിൽ 2 സെറ്റ് കളിയിൽ 16 – 13 പോയിന്റിന് വിയറ്റ്നാമിനെ പരാജയപ്പെടുത്തി ഫ്രാൻസ് വിജയിയായി. രണ്ടാം മാച്ചിൽ 2 സെറ്റ് കളിയിൽ 16 – 4 ന് നേപ്പാളിനെ പരാജയപ്പെടുത്തി റുമാനിയ വിജയിയായി.
മൂന്നാം മാച്ചിൽ 2 സെറ്റ് കളിൽ 17-15 ന് ബംഗ്ലാദേശിനെ പരാജയപെടുത്തി യു എ ഇ വിജയിച്ചു.
ലേലം ചെയ്യുന്നു
പൊതുമരാമത്ത് വകുപ്പ് നിരത്ത് ഉപ വിഭാഗം കോഴിക്കോട് കാര്യാലയത്തിന് കീഴിലെ കടലുണ്ടി -ചാലിയം റോഡ് പുനരുദ്ധാരണത്തിന്റെ ഭാഗമായി ഓവുചാൽ നിർമ്മിക്കുന്നതിന് തടസ്സമായി നൽക്കുന്ന 48 മരങ്ങൾ മുറിച്ചുമാറ്റുന്നതിനായി ലേലം ചെയ്യുന്നു. യുഎൽസിസിഎസ് സൈറ്റ് ഓഫീസ് മണ്ണൂർ വളവിൽ മാർച്ച് 8 ന് രാവിലെ 12 മണിക്ക് ലേലം നടക്കും. നിരതദ്രവ്യം 9,000/. ലേലത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ നിരത ദ്രവ്യം കെട്ടിവെച്ച് പേര് രജിസ്റ്റർ ചെയ്യണം. കൂടുതൽ വിവരങ്ങൾക്ക്: 0495 2724727
ലേലം ചെയ്യുന്നു
പൊതുമരാമത്ത് വകുപ്പ് നിരത്ത് ഉപ വിഭാഗം കോഴിക്കോട് കാര്യാലയം കുന്ദമംഗലം കാര്യാലയത്തിന് കീഴിലെ പെരുവഴിക്കടവ്-മുഴാപ്പാലം റോഡ് പുനരുദ്ധരാണത്തിന് തടസ്സമായി നിൽക്കുന്ന 14 മരങ്ങൾ മുറിച്ച് മാറ്റേണ്ടതിനുളള ലേലം മാർച്ച് 6 ന് രാവിലെ 11 മണിക്ക് ഇഷ്ടികബസാറിൽ നടക്കും. നിരതദ്രവ്യം 4500/. ലേലത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ നിരത ദ്രവ്യം കെട്ടിവെച്ച് പേര് രജിസ്റ്റർ ചെയ്യണം. കൂടുതൽ വിവരങ്ങൾക്ക്: 0495 2724727