നാരീശക്തി പുരസ്‌കാരത്തിന് അപേക്ഷിക്കാം; കോഴിക്കോട് ജില്ലാ ഭരണകൂടത്തിൽ നിന്നുള്ള ഇന്നത്തെ അറിയിപ്പുകൾ (02/09/2022)
വെസ്റ്റ് ഹില്‍ ചുങ്കത്തുളള ഫിഷറീസ് വകുപ്പിന്റെ ക്വാര്‍ട്ടേഴ്‌സ് സ്ഥിതി ചെയ്യുന്ന പുതിയങ്ങാടി വില്ലേജില്‍ 87 സെന്റ് ഭൂമിയില്‍ മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ക്ക് ഫ്‌ളാറ്റ് നിര്‍മിക്കുന്നതിന് കണ്ടെത്തിയ സ്ഥലത്തെ 40 ഓളം മരങ്ങള്‍ വില്‍പന നടത്തി നീക്കം ചെയ്യുന്നതിനു ക്വട്ടേഷന്‍ ക്ഷണിച്ചു.
മരങ്ങള്‍ നിലവിലുളള അവസ്ഥയിലും സ്ഥലത്തും കോഴിക്കോട് ഫിഷറീസ് ജോയന്റ് ഡയറക്ടറുടെ ഓഫീസില്‍ വെച്ച് സെപ്തംബര്‍ 15ന് 11 മണിക്ക് ലേലം ചെയ്യും. കൂടുതല്‍ വിവരങ്ങള്‍ക്ക് 0495 2380005.
നാരീശക്തി പുരസ്‌കാരത്തിന് അപേക്ഷ ക്ഷണിച്ചു
അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് നാരീശക്തി പുരസ്‌കാരത്തിന് അപേക്ഷ ക്ഷണിച്ചു. സ്ത്രീകളുടെ ക്ഷേമം മുന്‍നിര്‍ത്തി സാമൂഹികവും സാമ്പത്തികവുമായ ശാക്തീകരണ മേഖലകളിലെ അസാധാരണമായ സാഹചര്യങ്ങളിലെ മികച്ച പ്രവര്‍ത്തനത്തിനാണ് ‘നാരീശക്തി പുരസ്‌കാരം 2022’ എന്ന ദേശീയ പുരസ്‌കാരം നല്‍കി ആദരിക്കുന്നത്. പുരസ്‌കാരത്തിന് www.awards.gov.in എന്ന വെബ്‌സൈറ്റില്‍ നോമിനേഷന്‍ ഒകടോബര്‍ 31 നകം സമര്‍പ്പിക്കാം.
ലേലം
പട്ടികജാതി വികസന വകുപ്പിന്റെ കീഴില്‍ ജില്ലയില്‍ പ്രവര്‍ത്തിച്ചു വരുന്ന കുറുവങ്ങാട് ഐ.ടി.ഐ യിലെ ഉപയോഗ ശൂന്യമായതും അപകടാവസ്ഥയിലുമായ കെട്ടിടങ്ങള്‍ പൊളിച്ചു മാറ്റി ലേലം ചെയ്യുന്നു. കുറുവങ്ങാട് ഐടിഐ യില്‍ വെച്ച് സെപറ്റംബര്‍ 15ന് രാവിലെ 11 മണിക്ക് കോഴിക്കോട് ഉത്തരമേഖല ഡെപ്യൂട്ടി ഡയറക്ടര്‍ പരസ്യമായി ലേലം ചെയ്യുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ 0496 2621160.
മള്‍ട്ടി ടാസ്‌ക് കെയര്‍ പ്രൊവൈഡര്‍ നിയമനം
സാമൂഹ്യനീതി വകുപ്പിനു കീഴില്‍ വെളളിമാട്കുന്ന് ഗവ. വൃന്ദമന്ദിരത്തില്‍ കരാര്‍ അടിസ്ഥാനത്തില്‍ മള്‍ട്ടി ടാസ്‌ക് കെയര്‍ പ്രൊവൈഡര്‍ തസ്തികയിലേക്ക് നിയമനം നടത്തുന്നു. താല്‍പര്യമുള്ളവര്‍ സെപ്തംബര്‍ 13 ന് രാവിലെ 10 മണിക്ക് കൂടിക്കാഴ്ചയ്ക്ക് പങ്കെടുക്കണം. അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളും സഹിതം നേരിട്ട് വെളളിമാട്കുന്ന് ഗവ. വൃന്ദമന്ദിരത്തില്‍ ഹാജരാകണം. ഫോണ്‍-0495 2731111.
ലാറ്ററല്‍ എന്‍ട്രി സ്‌പോട്ട് അഡ്മിഷന്‍
വടകര മോഡല്‍ പോളിടെക്നിക് കോളേജില്‍ ബയോ-മെഡിക്കല്‍ എഞ്ചിനീയറിംഗ്, കംപ്യൂട്ടര്‍ ഹാര്‍ഡ്വെയര്‍ എഞ്ചിനീയറിംഗ്, ഇലക്ട്രോണിക്‌സ് എഞ്ചിനീയറിംഗ്, ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്‌സ് എഞ്ചിനീയറിംഗ് എന്നീ ബ്രാഞ്ചുകളില്‍ രണ്ടാംവര്‍ഷ ഡിപ്ലോമ (ലാറ്ററല്‍ എന്‍ട്രി) കോഴ്‌സിലെ ഒഴിവുള്ള സീറ്റിലേക്കുള്ള അഭിമുഖം സെപ്തംബര്‍ അഞ്ചിന് രാവിലെ 10 മണിക്ക് നടത്തുന്നതാണെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. വിശദ വിവരങ്ങള്‍ക്ക് 04962524920, 9847979857 എന്ന നമ്പറില്‍ ബന്ധപ്പെടാം.
വനിതാ ഇന്‍സ്ട്രക്റ്റര്‍ നിയമനം
ചേളന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് നടപ്പിലാക്കിയ ‘യെസ് അയാം’ പദ്ധതിയുടെ ഭാഗമായി കക്കോടി, നരിക്കുനി ഗ്രാമ പഞ്ചായത്തുകളില്‍ ആരംഭിക്കുന്ന പിങ്ക് ഫിറ്റ്‌നസ് സെന്ററിലേക്ക് (ജിം) താല്‍ക്കാലികമായി രണ്ട് വനിതാ ഇന്‍സ്ട്രക്റ്റര്‍മാരെ നിയമിക്കുന്നു. അതാത് ഗ്രാമ പഞ്ചായത്തുകളിലുള്ളവര്‍ക്ക് മുന്‍ഗണന. അപേക്ഷകള്‍ സെപ്തംബര്‍ അഞ്ചിന് 5 മണിക്ക് മുമ്പായി ലഭിക്കേണ്ടതാണ്. ഫോണ്‍-: 0495 2260272.
ഓണക്കാല ഊര്‍ജ്ജിത പാല്‍ പരിശോധന
ക്ഷീരവികസന വകുപ്പിന്റെ ഓണക്കാല ഊര്‍ജ്ജിത പാല്‍ പരിശോധന പരിപാടിയുടെ ഉദ്ഘാടനം നാളെ (സെപ്തംബര്‍ 03) നടക്കും. രാവിലെ 9 മണിക്ക് കോഴിക്കോട് സിവില്‍ സ്റ്റേഷനിലെ ജില്ലാ ക്വാളിറ്റി കണ്‍ട്രോള്‍ ലബോറട്ടറിയില്‍ ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ വി.പി.ജമീല ഉദ്ഘാടനം ചെയ്യും.
മാലിന്യ സംസ്‌കരണത്തില്‍ മാതൃക തീര്‍ത്ത് കട്ടിപ്പാറ പഞ്ചായത്ത്
സാങ്കേതിക വിദ്യയുടെ സഹായത്തോടെ മാലിന്യ സംസ്‌കരണത്തില്‍ മികവുറ്റ മാതൃക സൃഷ്ടിക്കുകയാണ് കട്ടിപ്പാറ ഗ്രാമപഞ്ചായത്ത്. ഗ്രീന്‍ വേംസ് കമ്പനിയുമായി സഹകരിച്ച് അമ്പായത്തോടില്‍ ഒരു ഏക്കര്‍ സ്ഥലത്ത് പ്രവര്‍ത്തിക്കുന്ന ഗ്രീന്‍ വേംസ് റീസൈക്ലിംഗ് യൂണിറ്റുകളാണ് മാലിന്യ സംസ്‌കരണത്തില്‍ പുതുമാതൃക സൃഷ്ടിക്കുന്നത്.
20,000 സ്‌ക്വയര്‍ ഫീറ്റ് വിസ്തൃതിയുള്ള രണ്ട് ഗ്രീന്‍ വേംസ് റീസൈക്ലിംഗ് യൂണിറ്റുകളിലായി ജില്ലയിലെ 13 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ നിന്ന് ശേഖരിക്കുന്ന പാഴ്‌വസ്തുക്കളും പുനഃചംക്രമണ യോഗ്യമല്ലാത്ത അജൈവ പാഴ്‌വസ്തുക്കളും തരംതിരിച്ച് മൂല്യവര്‍ദ്ധിത അസംസ്‌കൃത വസ്തുക്കളാക്കി മാറ്റുകയാണ്. രണ്ടു വര്‍ഷത്തേക്ക് ഗ്രീന്‍ വേംസ് കമ്പനിയുമായി ഗ്രാമപഞ്ചായത്ത് ഏര്‍പ്പെട്ട കരാര്‍ പ്രകാരമാണ് പ്രവര്‍ത്തനമെന്നും മാലിന്യ സംസ്‌കരണത്തില്‍ നിര്‍ണ്ണായക പങ്കാണ് യൂണിറ്റ് വഹിക്കുന്നതെന്നും പഞ്ചായത്ത് പ്രസിഡന്റ് മുഹമ്മദ് മോയത്ത് പറഞ്ഞു.
ഗ്രാമപഞ്ചായത്തിലെ പ്രാദേശികരായ 102 സ്ത്രീ തൊഴിലാളികളാണ് പ്ലാന്റില്‍ മാലിന്യം തരംതിരിക്കല്‍ പ്രവൃത്തി ചെയ്യുന്നത്. ഓരോ തൊഴിലാളിയും ഒരു ദിവസം 200 കിലോ പാഴ് വസ്തുക്കളാണ് തരംതിരിക്കുന്നത്. പുനഃചംക്രമണ യോഗ്യമല്ലാത്ത അജൈവ മാലിന്യങ്ങളില്‍ നിന്നും ദിവസേന 20000 കിലോ ഗ്രാം തരംതിരിച്ച് സൂക്ഷിക്കുന്നുണ്ട്.
കണ്‍വേയര്‍ ബെല്‍റ്റ്, ബെയിലിംഗ് മെഷീന്‍, തരം തിരിക്കാനുള്ള മേശ, തരം തിരിച്ചു വെയ്ക്കാനുള്ള ബക്കറ്റുകള്‍ എന്നിവ അടക്കം വിപുലമായ റിസൈക്ലിംഗ് യൂണിറ്റ് സംവിധാനങ്ങളാണ് ഇവിടെ സജ്ജമാക്കിയിട്ടുള്ളത്. പ്ലാന്റുകളിലെ തീപിടുത്ത സാധ്യത മുന്‍കരുതലിനായി ഫയര്‍ ആന്റ് സേഫ്റ്റി സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്.
വാഹനം അണ്‍ലോഡ് ചെയ്യുന്നത് ഹാളിന്റെ ഉള്ളില്‍ തന്നെ ആയതിനാല്‍ മഴക്കാലത്ത് നനയില്ല. ബെയ്ല്‍ ചെയ്തവ വണ്ടിയിലേക്ക് ലോഡ് ചെയ്യുന്നതിന് ഫോര്‍ക്ക് സംവിധാനവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. രാവിലെ 9 മണി മുതല്‍ 5 മണി വരെയാണ് ജോലി സമയം. തൊഴിലാളികള്‍ക്ക് നിയമ പ്രകാരം നല്‍കേണ്ട എല്ലാ ആനുകൂല്യങ്ങളും നല്‍കുന്നുണ്ട്. നൂറു പേര്‍ക്ക് ഇരുന്ന് ഭക്ഷണം കഴിക്കാനാകുന്ന ഒരു ഹാളും ഇവിടെ ഒരുക്കുന്നുണ്ട്.
സംസ്ഥാന സര്‍ക്കാരിന്റെ ‘ഒരു വര്‍ഷം ഒരു ലക്ഷം സംരംഭങ്ങള്‍’ എന്ന പദ്ധതിയുടെ ഭാഗമായി കായക്കൊടി ഗ്രാമപഞ്ചായത്തിന്റെയും വ്യവസായ വാണിജ്യ വകുപ്പിന്റെയും സംയുക്താഭിമുഖ്യത്തില്‍ ലോണ്‍, ലൈസന്‍സ്, സബ്‌സിഡി മേള സംഘടിപ്പിച്ചു. മേള പഞ്ചായത്ത് പ്രസിഡന്റ് ഒ.പി ഷിജില്‍ ഉദ്ഘാടനം ചെയ്തു.
ചടങ്ങില്‍ ഒരു സംരംഭകന് പ്രസിഡന്റ് ലൈസന്‍സ് കൈമാറി. ഹെല്‍പ് ഡെസ്‌ക് മുഖേന ആറ് ഉദ്യം രജിസ്‌ട്രേഷനും നടന്നു. കായക്കൊടി സര്‍വീസ് സഹകരണ ബാങ്ക്, കേരള ഗ്രാമീണ്‍ ബാങ്ക് തുടങ്ങിയ ബാങ്കുകളുടെ പ്രതിനിധികള്‍ ലോണ്‍ പ്രോസസ്സിങ്ങിനെക്കുറിച്ചും, പുതിയ ലോണ്‍ സ്‌കീമുകളെപ്പറ്റിയും സംസാരിച്ചു. ബ്ലോക്ക് വ്യവസായ വികസന ഓഫീസര്‍ എ.പി സിജിത്ത് സംരംഭകരുടെ സംശയങ്ങള്‍ക്ക് മറുപടി നല്‍കി.
പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ നടന്ന ചടങ്ങില്‍ ആരോഗ്യ ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ റീജ മഞ്ചക്കല്‍ അധ്യക്ഷത വഹിച്ചു. വ്യവസായ വകുപ്പ് പ്രതിനിധി അമൃത, സന്തോഷ് തുടങ്ങിയവര്‍ പങ്കെടുത്തു. പരിപാടിയില്‍ 43 പേര്‍ പങ്കെടുത്തു.
ശ്രദ്ധേയമായി സാന്ത്വന കേന്ദ്രത്തിലെ ഓണാഘോഷപരിപാടികള്‍
പൂക്കളമൊരുക്കിയും ഓണപ്പാട്ടിന് താളം പിടിച്ച് ആടിയും പാടിയും ബഡ്‌സ് സ്‌കൂളിലെ വിദ്യാര്‍ഥികള്‍ ഓണാഘോഷം നടത്തി. വേളം ഗ്രാമ പഞ്ചായത്തിലെ മാമ്പ്ര മലയില്‍ പ്രവര്‍ത്തിക്കുന്ന ബി.ആര്‍.സി സാന്ത്വന പഠന കേന്ദ്രത്തില്‍ നാട്ടുകാരുടെയും ജനപ്രതിനിധികളുടെയും നേതൃത്വത്തില്‍ ഒരുക്കിയ ഓണാഘോഷ പരിപാടികള്‍ ശ്രദ്ധേയമായി. ചടങ്ങില്‍ എല്ലാ പഠിതാക്കള്‍ക്കും ഓണക്കോടികള്‍ വിതരണം ചെയ്തു.
കുറ്റ്യാടി മാപ്പിള കലാ അക്കാദമി അവതരിപ്പിച്ച സംഗീത വിരുന്ന് വിദ്യാര്‍ഥികളില്‍ ആവേശം വിതറി. തുടര്‍ന്ന് പൂക്കളമൊരുക്കല്‍, ഓണസദ്യ, വിദ്യാര്‍ത്ഥികളുടെ വിവിധ മത്സരങ്ങള്‍ തുടങ്ങിയവ നടന്നു. പരിപാടി പഞ്ചായത്ത് പ്രസിഡന്റ് നയീമ കുളമുള്ളതില്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.സി ബാബു അധ്യക്ഷനായി.
ആസൂത്രണ സമിതി ഉപാദ്ധ്യക്ഷന്‍ വി.കെ.അബ്ദുള്ള, പഞ്ചായത്ത് അംഗങ്ങളായ വി.പി സുധാകരന്‍, അസീസ് കിണറുള്ളതില്‍, തായന ബാലാമണി, കെ.കെ മനോജന്‍, സി.പി ഫാത്തിമ, പി.ടി.എ പ്രസിഡന്റ് ചാലില്‍ മഹമുദ് ഹാജി, പഞ്ചായത്ത് സെക്രട്ടറി ഇ. ഷാനവാസ് തുടങ്ങിയവര്‍ പങ്കെടുത്തു.
നാദാപുരത്ത് കുടുംബശ്രീയുടെ ഓണച്ചന്ത ആരംഭിച്ചു
നാദാപുരം പഞ്ചായത്തില്‍ കുടുംബശ്രീയുടെ നേതൃത്വത്തില്‍ വിപുലമായ ഓണച്ചന്ത ആരംഭിച്ചു. പലഹാരങ്ങള്‍, അച്ചാറുകള്‍ തുടങ്ങി വിവിധ ഭക്ഷണവസ്തുക്കള്‍ ഓണച്ചന്തയില്‍ ലഭ്യമാണ്. വീട്ടുപകരണങ്ങളും, വിവിധയിനം ഡ്രസ്സുകളും ഓണച്ചന്തയുടെ പ്രത്യേകതയാണ്.
കുടുംബശ്രീ പ്രവര്‍ത്തകര്‍ നടത്തുന്ന വിവിധ സംരംഭങ്ങളില്‍ നിന്നുള്ള ഉല്‍പ്പന്നങ്ങളാണ് ചന്തയില്‍ ലഭ്യമാകുക. വിവിധ തരത്തിലുള്ള പായസങ്ങളും ചന്തയില്‍ ലഭ്യമാണ്. രാവിലെ 10 മണി മുതല്‍ 6 മണി വരെയാണ് ഓണച്ചന്തയുടെ പ്രവര്‍ത്തനം. കല്ലാച്ചി മാര്‍ക്കറ്റ് റോഡിലെ കെട്ടിടത്തിലാണ് ചന്ത.
പഞ്ചായത്ത് പ്രസിഡന്റ് വി.വി മുഹമ്മദലി ഓണച്ചന്ത ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് അഖിലാ മാര്യാട്ട്, സ്ഥിരം സമിതി അധ്യക്ഷന്‍മാരായ സി.കെ നാസര്‍, ജനിത ഫിര്‍ദൗസ്, പഞ്ചായത്ത് അംഗങ്ങളായ പി.പി ബാലകൃഷ്ണന്‍, നിഷ, പഞ്ചായത്ത് സെക്രട്ടറി ടി ഷാഹുല്‍ ഹമീദ്, കുടുംബശ്രീ സിഡിഎസ് ചെയര്‍പേഴ്‌സണ്‍ പി.പി റീജ, അസിസ്റ്റന്റ് സെക്രട്ടറി ടി പ്രേമാനന്ദന്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കെ സതീഷ് ബാബു കുടുംബശ്രീ അക്കൗണ്ടന്റ് കെ സിനിഷ എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു.
‘ഓണാരവം 2022’ കീഴരിയൂരില്‍ തുടക്കമായി
കീഴരിയൂര്‍ ഗ്രാമപഞ്ചായത്തില്‍ ഓണാഘോഷ പരിപാടികള്‍ക്ക് തുടക്കമായി. ഓണാരവം 2022 ന്റെ ഉദ്ഘാടനം സിനിമാ താരം നിര്‍മല്‍ പാലാഴി നിര്‍വഹിച്ചു. ഓണം പ്രദര്‍ശന-വിപണന മേളയുടെ ഉദ്ഘാടനം പഞ്ചായത്തംഗം ടി.വി ജലജയ്ക്ക് ആദ്യ വില്‍പന നടത്തി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.കെ നിര്‍മ്മല നിര്‍വഹിച്ചു.
കുടുംബശ്രീ സി.ഡി.എസിന്റെ നേതൃത്വത്തില്‍ സെപ്റ്റംബര്‍ അഞ്ച് വരെ കീഴരിയൂര്‍ സെന്ററിലാണ് പ്രദര്‍ശന-വിപണനമേള നടക്കുന്നത്. കുടുംബശ്രീ ഉല്പനങ്ങളുടെ വിപണനസ്റ്റാള്‍, കൃഷി വകുപ്പിന്റെ ഓണച്ചന്ത, വിവിധ സംരംഭകരുടെ ഉല്‍പന്നങ്ങളുടെ വിപണനം, പുസ്തകമേള, വിവിധ സര്‍ക്കാര്‍-സഹകരണ സ്ഥാപനങ്ങളുടെ സ്റ്റാളുകള്‍ എന്നിവയും മേളയിലുണ്ട്.
ഓണാരവത്തിന്റെ ഭാഗമായി എല്ലാ ദിവസവും വൈകീട്ട് കലാപരിപാടികളും നടക്കും. മെഗാ തിരുവാതിര, മെഗാ ഒപ്പന, കളരി പ്രദര്‍ശനം, കരോക്ക ഗാനമേള, കുടുംബശ്രീ വനിതകളുടെ കലാ സംഗമം, കലാമേള, കീഴരിയൂരിലെ പ്രശസ്തരായ കലാകാരന്മാര്‍ ഒരുക്കുന്ന മെഗാ ഷോ, പൂക്കള മത്സരം എന്നിവും സംഘടിപ്പിക്കുന്നുണ്ട്. സെപ്തംബര്‍ അഞ്ചാം തിയ്യതി കുടുംബശ്രീയുടെ രജതജൂബിലി ആഘോഷത്തിന്റെ ഉദ്ഘാടനം ടി.പി രാമകൃഷ്ണന്‍ എം.എല്‍.എ നിര്‍വഹിക്കും.
ചടങ്ങില്‍ സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ വിധുല അധ്യക്ഷത വഹിച്ചു. സി.ഡി.എസ് വൈസ് ചെയര്‍പേഴ്‌സണ്‍ ശോഭ കാരയില്‍, കുടുംബശ്രീ അക്കൗണ്ടന്റ് ആതിര എന്നിവര്‍ സംസാരിച്ചു.
കേരള ഖാദി ഗ്രാമ വ്യവസായ ബോര്‍ഡും മില്‍മയും സഹകരിച്ചു നടത്തുന്ന ഖാദി വസ്ത്ര വിപണന പദ്ധതിയുടെ പര്‍ചെയ്‌സ് ഉത്തരവ് കൈമാറ്റം ഖാദി ഗ്രാമ വ്യവസായ ബോര്‍ഡ് വൈസ് ചെയര്‍മാന്‍ പി.ജയരാജന്‍ നിര്‍വഹിച്ചു.
മലബാര്‍ മില്‍മക്ക് ആവശ്യമായ ഖാദി വസ്ത്രങ്ങള്‍ വാങ്ങിക്കുന്നതിനുള്ള 53 ലക്ഷം രൂപയുടെ പര്‍ച്ചേസ് ഓര്‍ഡര്‍ മില്‍മ ചെയര്‍മാന്‍ കെ.എസ് മണിയില്‍ നിന്നും പി.ജയരാജന്‍ ഏറ്റുവാങ്ങി.
മില്‍മ കോഴിക്കോട് ഡയറിയുടെ ചാത്തമംഗലം ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ മില്‍മ ചെയര്‍മാന്‍ കെ.എസ് മണി അദ്ധ്യക്ഷത വഹിച്ചു. പി.ടി.എ റഹീം എം.എല്‍.എ മുഖ്യാതിഥിയായി. മലബാര്‍ മില്‍മ മാനേജിങ് ഡയറക്ടര്‍ ഡോ.പി. മുരളി, പഞ്ചായത്ത് മെമ്പര്‍ എ. പ്രീത, ഖാദി ബോര്‍ഡ് അംഗം എസ്. ശിവരാമന്‍, പ്രോജക്ട് ഓഫിസര്‍ കെ.ഷിബി തുടങ്ങിയവര്‍ പങ്കെടുത്തു.
ലഹരി വിരുദ്ധ ക്യാമ്പയിന്‍ സംഘടിപ്പിച്ചു
വേളം ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെ നേതൃത്വത്തില്‍ ലഹരി ഉപയോഗത്തിനെതിരെ ജാഗ്രത സദസ്സ് സംഘടിപ്പിച്ചു. പരിപാടി ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. കുറ്റ്യാടി പോലീസ് സബ് ഇന്‍സ്‌പെക്ടര്‍ സമീര്‍, നാദാപുരം എക്‌സൈസ് പ്രിവന്റിംഗ് ഓഫീസര്‍ മോഹനന്‍, റിട്ട. എക്‌സൈസ് ഓഫീസര്‍ കെ.സി കരുണാകരന്‍ എന്നിവര്‍ ലഹരി ഉപയോഗത്തിന്റെ ദോഷവശങ്ങളെക്കുറിച്ച് ക്ലാസ്സെടുത്തു. ലഹരി വിമുക്ത പഞ്ചായത്ത് എന്ന മുദ്രവാക്യമുയര്‍ത്തി വിപുലമായ പരിപാടികളാണ് പഞ്ചായത്തില്‍ നടന്നുവരുന്നത്.
പരിപാടി പഞ്ചായത്ത് പ്രസിഡന്റ് നെയിമ കുളമുള്ളതില്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.സി ബാബു അധ്യക്ഷത വഹിച്ചു. ആരോഗ്യ-വിദ്യഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി അദ്ധ്യക്ഷ സുമ മലയില്‍, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി അധ്യക്ഷന്‍ പി.സൂപ്പി, പഞ്ചായത്ത് അംഗങ്ങള്‍, ജനപ്രതിനിധികള്‍, രാഷ്ട്രീയപാര്‍ട്ടി നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ജില്ലയില്‍ തീപ്പിടുത്തങ്ങള്‍ തുടരുന്ന സാഹചര്യത്തില്‍ സ്ഥാപനങ്ങളില്‍ സുരക്ഷാ സംവിധാനങ്ങള്‍ സജ്ജീകരിക്കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന് ജില്ലാ കലക്ടര്‍ ഡോ.എന്‍.തേജ് ലോഹിത് റെഡ്ഢി.
സ്ഥാപനങ്ങളില്‍ അഗ്‌നിശമന മുന്‍കരുതല്‍ ഉപകരണങ്ങള്‍ ഉണ്ടെന്നും തീപ്പിടുത്ത സാഹചര്യങ്ങളില്‍ അവ ഉപയോഗയോഗ്യമാണെന്നും ഉറപ്പു വരുത്തണം. ഷോര്‍ട് സര്‍ക്യൂട്ടും, ഉപകരണങ്ങള്‍ പ്രവര്‍ത്തിപ്പിക്കുന്നതിലുള്ള വീഴ്ചയുമാണ് ചെറുകിട വ്യവസായ യൂണിറ്റുകളിലുണ്ടായ തീപ്പിടുത്തങ്ങള്‍ക്ക് പ്രധാന കാരണങ്ങള്‍. ഉപകരണങ്ങള്‍ പ്രവര്‍ത്തിപ്പിക്കുന്നതിന് വേണ്ടത്ര പരിശീലനം ലഭിക്കാത്തതും തീപ്പിടുത്തതിന്റെ തീവ്രത കൂട്ടുന്നു.
ജില്ലയിലെ വ്യവസായ യൂണിറ്റുകളിലും കെട്ടിടങ്ങളിലും ആവശ്യമായ അഗ്‌നിശമന സംവിധാനങ്ങള്‍ ഉറപ്പു വരുത്തുന്നതിന്റെ ഭാഗമായി ഡിവിഷണല്‍ ഫയര്‍ ഓഫിസറുടെ നേതൃത്വത്തില്‍ പരിശോധന നടത്തും. ആവശ്യമായ ഉപകരണങ്ങള്‍ ഇല്ലാത്ത സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കുകയും, തുടര്‍പരിശോധന നടത്തുകയും ചെയ്യും.
ജില്ലയിലെ വ്യവസായ യൂണിറ്റുകളെ കുറിച്ചുള്ള വിവരങ്ങള്‍ സമര്‍പ്പിക്കാന്‍ ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. കോഴിക്കോട് കോര്‍പറേഷന്‍ സെക്രട്ടറി, മുനിസിപ്പാലിറ്റികളിലെയും ഗ്രാമപഞ്ചായത്തുകളിലെയും സെക്രട്ടറിമാര്‍, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ എന്നിവരുടെ സഹകരണത്തോടെയാണ് പരിശോധന നടത്തുക. ആദ്യഘട്ട പരിശോധന ഒക്ടോബര്‍ പതിനഞ്ചിനകം പൂര്‍ത്തിയാക്കാന്‍ കലക്ടര്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി.
ലോക നാളികേര ദിനാചരണത്തിന്റ ഭാഗമായി കൊച്ചി നാളികേര വികസന ബോര്‍ഡിന്റെയും കോഴിക്കോട് കൃഷി വിജ്ഞാന കേന്ദ്രത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ നാളികേര സെമിനാര്‍ സംഘടിപ്പിച്ചു. ജില്ലാതല നാളികേര സെമിനാറിന്റെ ഉദ്ഘാടനം പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍.പി ബാബു നിര്‍വഹിച്ചു.
നാളികേരവുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളെ ആസ്പദമാക്കി ഡോ.കെ.എം പ്രകാശ്, ഡോ.കെ.കെ ഐശ്വര്യ, എ. ദീപ്തി, സി.കെ ജയകുമാര്‍ ക്ലാസെടുത്തു. വിവിധ കാര്‍ഷിക വായ്പാ പദ്ധതികളെ കുറിച്ച് എച്ച്.ഡി.എഫ്.സി പേരാമ്പ്ര ശാഖാ മാനേജര്‍ സുജയ് കൃഷ്ണനുംനാളികേരം ഉപയോഗിച്ച് നിര്‍മ്മിക്കാവുന്ന വ്യത്യസ്ത രുചിക്കൂട്ടുകളെ സംബന്ധിച്ച് ടേസ്റ്റ് മൗണ്ടന്‍ സംരംഭക സോനാ ബജിത്ത് എന്നിവര്‍ വിശദീകരിച്ചു.
പെരുവണ്ണാമൂഴി കൃഷി വിജ്ഞാന കേന്ദ്രത്തില്‍ നടന്ന പരിപാടിയില്‍ ചക്കിട്ടപാറ പഞ്ചായത്ത് പ്രസിഡന്റ് കെ.സുനില്‍ അധ്യക്ഷത വഹിച്ചു.
കെ.വി.കെ പ്രോഗ്രാം കോര്‍ഡിനേറ്റര്‍ ഡോ. പി.രാധാകൃഷ്ണന്‍, സബ്ജക്ട് മാറ്റര്‍ സ്‌പെഷലിസ്റ്റ് ഡോ. കെ.എം പ്രകാശ്, പി.കെ കൃഷ്ണന്‍ വടകര എന്നിവര്‍ സംസാരിച്ചു.
ഭക്ഷ്യപൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന ഉപഭോക്തൃ ബോധവത്കരണ കലാ ജാഥ കോഴിക്കോട് കലക്ടറേറ്റില്‍ തോട്ടത്തില്‍ രവീന്ദ്രന്‍ എം.എല്‍.എയും ജില്ലാ കലക്ടര്‍ ഡോ. എന്‍. തേജ് ലോഹിത് റെഡ്ഢിയും ചേര്‍ന്ന് ഫ്‌ലാഗ് ഓഫ് ചെയ്തു.
ഉപഭോക്താക്കളുടെ അവകാശങ്ങളെ കുറിച്ച് ജനങ്ങള്‍ക്ക് അവബോധം ഉണ്ടാകണമെന്നും പരാതിപ്പെടാന്‍ ജനങ്ങള്‍ തയാറാകണമെന്നും എം.എല്‍.എ പറഞ്ഞു. എല്ലാ ജനങ്ങളും ഉപഭോക്തൃ നിയമങ്ങളെ കുറിച്ച് അറിഞ്ഞിരിക്കേണ്ടതിന്റെ പ്രാധാന്യത്തെ കുറിച്ച് എം.എല്‍.എ സംസാരിച്ചു. കലാജാഥയോടനുബന്ധിച്ച് കലക്ടറേറ്റ് അങ്കണത്തില്‍ ഓട്ടന്‍തുള്ളല്‍ അവതരിപ്പിച്ചു.
ഉപഭോക്തൃ സംരക്ഷണ നിയമം 2019, ഹരിത ഉപഭോഗം എന്നിവയെ കുറിച്ച് ജനങ്ങളില്‍ ബോധവല്‍ക്കരണം നടത്തുക എന്നതാണ് കലാ ജാഥയുടെ ലക്ഷ്യം.സിവില്‍ സപ്ലൈസ് വകുപ്പിന്റെ വജ്ര ജൂബിലി ആഘോഷത്തോടനുബന്ധിച്ച് നടത്തുന്ന കലാജാഥ ഓഗസ്റ്റ് 22 ന് തിരുവനന്തപുരം ജില്ലയിലാണ് ആരംഭിച്ചത്.
ജില്ലയില്‍ കൊയിലാണ്ടി, വടകര, കോഴിക്കോട് മൊഫ്യൂസില്‍ ബസ്റ്റാന്‍ഡ് എന്നിവിടങ്ങളില്‍ കലാജാഥ സംഘടിപ്പിച്ചു. കലാജാഥയുടെ ഭാഗമായി ഓട്ടന്‍തുള്ളല്‍, തെരുവ് നാടകം, ചാക്യാര്‍കൂത്ത് എന്നീ കലാരൂപങ്ങള്‍ അവതരിപ്പിക്കുകയും ലഘുലേഖകള്‍ വിതരണം ചെയ്യുകയും ചെയ്തു.
വിനോദസഞ്ചാരവകുപ്പും ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലും സംയുക്തമായി സംഘടിപ്പിക്കുന്ന ഓണാഘോഷത്തിന്റെ ഭാഗമായി വെളിച്ച ശബ്ദ സംവിധാനം, അടിസ്ഥാന സൗകര്യം, ലെഡ് വാള്‍ ഒരുക്കുന്ന പ്രവൃത്തി എന്നിവ ഏറ്റെടുത്ത് നടത്തുന്നതിന് മത്സരസ്വഭാവമുള്ള ക്വട്ടേഷന്‍ ക്ഷണിച്ചു. സെപ്തംബര്‍ മൂന്നിന് രാവിലെ 11 മണിക്കുള്ളില്‍ ക്വട്ടേഷനുകള്‍ കോഴിക്കോട് സിവില്‍ സ്റ്റേഷനിലെ അഡിഷണല്‍ ഡിസ്ട്രിക്ട് മജിസ്‌ട്രേറ്റ് ഓഫീസില്‍ സമര്‍പ്പിക്കണം. അന്നേ ദിവസം 11.15 ന് ക്വട്ടേഷന്‍ തുറക്കുന്നതാണ്. ഫോണ്‍-0495 2720012.
ഓണം വിപണി പരിശോധന നടത്തി
ഓണം വിപണി പരിശോധന സ്‌പെഷ്യല്‍ സ്‌ക്വാഡ് വടകര ടൗണില്‍ വിവിധ സ്ഥലങ്ങളില്‍ പരിശോധന നടത്തി. സിവില്‍ സപ്ലൈസ്, ലീഗല്‍ മെട്രോളജി, ഭക്ഷ്യസുരക്ഷാ എന്നീ വകുപ്പുകള്‍ സംയുക്തമായാണ് പരിശോധന നടത്തിയത്.
പരിശോധിച്ച ബേക്കറികളില്‍ പാക്ക് ചെയ്ത തിയ്യതി രേഖപ്പെടുത്താത്ത സാന്‍വിച്ച്, വില രേഖപ്പെടുത്താത്ത അപ്പം എന്നിവ കണ്ടെത്തി. ഇവ വില്‍ക്കരുതെന്ന് ഉദ്യോഗസ്ഥര്‍ നിര്‍ദേശം നല്‍കി. ചില ബേക്കറികളില്‍ കളര്‍ കൂടുതല്‍ ചേര്‍ത്ത ജാഗിരി വില്‍പ്പനയ്ക്ക് വെച്ചത് മാറ്റിവയ്ക്കാനും മറ്റു അനധികൃത വില്‍പന കണ്ടെത്തിയ സ്ഥാപനങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കുകയും ചെയ്തു.
പരിശോധനയില്‍ ഉത്തരമേഖല റേഷനിങ് ഡെപ്യൂട്ടി കണ്‍ട്രോളര്‍ അജിത് കുമാര്‍ കെ, വടകര താലൂക്ക് സപ്ലൈ ഓഫീസര്‍ സജീവന്‍ ടി.സി, ഭക്ഷ്യ സുരക്ഷാ ഓഫിസര്‍ അമയ ബാബു, ലീഗല്‍ മെട്രോളജി ഇന്‍സ്‌പെക്ടിങ് അസിസ്റ്റന്‍ഡ് ബവേഷ് പി.കെ, റേഷനിംഗ് ഇന്‍സ്‌പെക്ടര്‍മാരായ ശ്രീലേഷ് എം, സത്യജിത് ഡി.എസ,് വിജീഷ് ടി.എം ജീവനക്കാരായ ശ്രീജിത്ത് കുമാര്‍ കെ.പി, നിതിന്‍ ഐ.എം തുടങ്ങിയവര്‍ പങ്കെടുത്തു.
ഓണാഘോഷം : ഇല്ലൂമിനേഷൻ കമ്മിറ്റി യോഗം ചേർന്നു
ഓണാഘോഷത്തിന്റെ ഭാഗമായി കോഴിക്കോട് നഗരത്തെ ദീപാലംകൃതമാക്കുന്നതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനായി ഇല്ലൂമിനേഷൻ കമ്മിറ്റി യോഗം ചേർന്നു.
കേന്ദ്ര – സംസ്ഥാന സർക്കാർ സ്ഥാപനങ്ങളും – പൊതുമേഖലാ – സ്വകാര്യ സ്ഥാപനങ്ങളുമടക്കം നഗരത്തിലെ പ്രധാന കേന്ദ്രങ്ങളെല്ലാം ഇതിനകം ദീപാലങ്കാരം ചെയ്തു കഴിഞ്ഞു.ആരാധനാലയങ്ങളും ആശുപത്രികളും വിദ്യാഭ്യാസ സ്ഥാപനങ്ങളും വിനോദസഞ്ചാര കേന്ദ്രങ്ങളും ദീപാലങ്കാരം ചെയ്യുന്ന പ്രവൃത്തികൾ അന്തിമ ഘട്ടത്തിലാണ്.മിഠായിത്തെരുവടക്
യോഗത്തിൽ ഇല്ലൂമിനേഷൻ കമ്മിറ്റി ചെയർമാൻ എം മെഹബൂബ്, കമ്മിറ്റി കൺവീനർ നഗരവികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കെ.കൃഷ്ണകുമാരി, കമ്മിറ്റി വൈസ് ചെയർമാൻമാരായ വരുൺ ഭാസ്കർ, ക്യാപ്റ്റൻ ഹരിദാസ്, പ്രോഗ്രാം കമ്മിറ്റി ചെയർമാൻ കെ. ആർ പ്രമോദ്, ഡി ടി പി സി സെക്രട്ടറി നിഖിൽ ദാസ്, ഡിടിപിസി അംഗം കെ.കെ മുഹമ്മദ്, പിഡബ്ല്യുഡി എ ഇ ഇ ഇലക്ട്രിക്കൽ പി. വി ലേഖ പത്മൻ, വിവിധ സംഘടന,സ്ഥാപന പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.
പ്രകാശ ദീപ്തിയിൽ നഗരം ഓണത്തെ വരവേൽക്കാനൊരുങ്ങി
ജില്ലയിലെ ഓണാഘോഷത്തോടനുബന്ധിച്ച് നഗരത്തിലെ പ്രധാന കേന്ദ്രങ്ങൾ ദീപാലംകൃതമായി. മാനാഞ്ചിറ, ബീച്ച്, മിഠായി തെരുവ്, എൽ ഐ സി കോമ്പൗണ്ട്, വലിയങ്ങാടി പരിസരം, ജി സ് ടി ഓഫീസ്,കോര്‍പ്പറേഷന്‍ പരിധിയിലെ സ്ഥാപനങ്ങളും സര്‍ക്കാര്‍-പൊതുമേഖലാ-സ്വകാര്യ സ്ഥാപനങ്ങളും, റസിഡന്റ്‌സ് അസോസിയേഷനുകളും വിനോദസഞ്ചാര കേന്ദ്രങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, തുടങ്ങി നഗരത്തിലെ പ്രധാന കേന്ദ്രങ്ങളെല്ലാം പ്രകാശപൂരിതമായി.
ദീപാലങ്കാരങ്ങളുടെ ഔപചാരിക സ്വിച്ച് ഓൺ കർമ്മം പൊതുമരാമത്ത് -ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് ഇന്ന് വൈകിട്ട് (സെപ്റ്റംബർ 3) ഓൺലൈനായി നിർവഹിക്കും. ഇതോടെ വഴിയോരങ്ങളും കടകളും സ്ഥാപനങ്ങളുമുൾപ്പെടെ നഗരം പൂർണ്ണമായും ദീപാലംകൃതമാകും.
ചടങ്ങിനോടനുബന്ധിച്ച് മജീഷ്യൻ സനീഷ് വടകര അവതരിപ്പിക്കുന്ന മാജിക് ഷോ, കേരള ഫോക്ക് ലോർ അക്കാദമി അവാർഡ് ജേതാവ് ഗിരീഷ് ആമ്പ്ര നയിക്കുന്ന പാട്ടുകൂട്ടം കോഴിക്കോടിന്റെ ദൃശ്യ ശ്രവ്യ പരിപാടി ‘വാമൊഴിത്താളം’ തുടങ്ങിയവ മാനാഞ്ചിറ മൈതാനിയിൽ അരങ്ങേറും.
മാനാഞ്ചിറ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഹാളില്‍ നടന്ന പത്രസമ്മേളനത്തിൽ ഓണാഘോഷവുമായി ബന്ധപ്പെട്ട ഇല്ലൂമിനേഷൻ കമ്മിറ്റി ചെയർമാൻ എം മെഹബൂബ്, കമ്മിറ്റി കൺവീനർ നഗരവികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കെ.കൃഷ്ണകുമാരി, കമ്മിറ്റി വൈസ് ചെയർമാൻമാരായ വരുൺ ഭാസ്കർ, ക്യാപ്റ്റൻ ഹരിദാസ്, പ്രോഗ്രാം കമ്മിറ്റി ചെയർമാൻ കെ. ആർ പ്രമോദ്, ഡി ടി പി സി സെക്രട്ടറി നിഖിൽ ദാസ്, ഡിടിപിസി അംഗം കെ.കെ മുഹമ്മദ്, പിഡബ്ല്യുഡി എ ഇ ഇ ഇലക്ട്രിക്കൽ പി. വി ലേഖ പത്മൻ, വിവിധ സംഘടന,സ്ഥാപന പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.
വിനോദസഞ്ചാര വകുപ്പും ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലും സംയുക്തമായി നടത്തുന്ന ഓണാഘോഷ പരിപാടികൾ സെപ്റ്റംബർ 11 വരെ നീണ്ടുനിൽക്കും.