കോഴിക്കോട് ജില്ലാ ഭരണകൂടത്തിൽ നിന്നുള്ള ഇന്നത്തെ അറിയിപ്പുകൾ (16/09/2022)


കോഴിക്കോട്: ജില്ലാ ഭരണകൂടത്തിൽ ഇന്നത്തെ അറിയിപ്പുകൾ വായിക്കാം

മുട്ടുങ്ങല്‍ സൗത്ത് യു.പി സ്‌കൂളില്‍ കലക്ടേഴ്സ് ബിന്‍ സ്ഥാപിച്ചു

ശുചിത്വ മാലിന്യ സംസ്‌ക്കരണ പദ്ധതിയുടെ ഭാഗമായി മുട്ടുങ്ങല്‍ സൗത്ത് യു.പി സ്‌കൂളില്‍ കലക്ടേഴ്സ് ബിന്‍ സ്ഥാപിച്ചു. ചോറോട് ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിലാണ് ബിന്‍ സ്ഥാപിച്ചത്. പരിപാടിയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് പി.പി.ചന്ദ്രശേഖരന്‍ സ്‌കൂള്‍ ലീഡര്‍ നജാ ഫാത്തിമയ്ക്ക് ബിന്‍ കൈമാറി നിര്‍വ്വഹിച്ചു.

ചടങ്ങില്‍ സ്‌കൂള്‍ പ്രധാനധ്യപിക ജീജ കെ അധ്യക്ഷത വഹിച്ചു. വാര്‍ഡ് മെമ്പര്‍ കെ.കെ റിനീഷ്, പി.ടി.എ പ്രസിഡന്റ് രജീഷ് പി.പി, വി.ഇ.ഒ വിപിന്‍ കുമാര്‍, അധ്യാപകര്‍, വിദ്യാര്‍ത്ഥികള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

ഹുസൈന്റെ കുടുംബത്തെ വനം വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍ സന്ദര്‍ശിച്ചു

ധനസഹായത്തിന്റെ ആദ്യഗഡു കൈമാറി

കാട്ടാനയുടെ ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരിക്കെ കഴിഞ്ഞദിവസം മരിച്ച വനം വകുപ്പ് ദ്രുതകര്‍മ സേനാംഗമായ മുക്കം സ്വദേശി ഹുസൈന്റെ കുടുംബത്തെ വനം വകുപ്പ് മന്ത്രി
എ.കെ ശശീന്ദ്രന്‍ സന്ദര്‍ശിച്ചു. കുടുംബത്തിന് സര്‍ക്കാര്‍ പ്രഖ്യാപിച്ച ധനസഹായത്തിന്റെ ആദ്യഗഡുവായ അഞ്ച് ലക്ഷം രൂപ മന്ത്രി കുടുംബത്തിന് കൈമാറി.

പത്തുലക്ഷം രൂപയാണ് കൂടുംബത്തിന് ആശ്വാസ തുകയായി സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. വകുപ്പിലെ മിടുക്കനായ ഒരു ഉദ്യോഗസ്ഥനെയാണ് നഷ്ടപ്പെട്ടതെന്നും ആ സ്‌നേഹവും പരിഗണനയും കുടുംബത്തോട് ഉണ്ടാവുമെന്നും മന്ത്രി പറഞ്ഞു.
ബാക്കി അഞ്ച് ലക്ഷം രൂപ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം അവകാശിക്ക് കൈമാറും. ഏതെല്ലാം വിധത്തില്‍ കുടുംബത്തെ സഹായിക്കാന്‍ പറ്റുമോ ആ നിലയ്‌ക്കെല്ലാം സര്‍ക്കാര്‍ ഇടപെടുമെന്ന് പറഞ്ഞ മന്ത്രി ഹുസൈന്റെ ഭാര്യയ്ക്ക് ജോലി നല്‍കുന്ന കാര്യം പരിശോധിക്കുമെന്നും പറഞ്ഞു. ലിന്റോ ജോസഫ് എംഎല്‍എ മറ്റു ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ മന്ത്രിക്കൊപ്പം ഉണ്ടായിരുന്നു.

ചാലിക്കര പുളിയോട്ട് മുക്ക് -അവറാട്ട് മുക്ക് റോഡ് പ്രവൃത്തി സമയബന്ധിതമായി പൂര്‍ത്തീകരിക്കും

ചാലിക്കര – പുളിയോട്ട് മുക്ക് – അവറാട്ട് മുക്ക് റോഡിന്റ പ്രവൃത്തി സമയബന്ധിതമായി പൂര്‍ത്തീകരിക്കുമെന്ന് കെ.എം സച്ചിന്‍ ദേവ് എം.എല്‍.എ. കല്‍വര്‍ട്ടുകളുടെയും ഡ്രൈനേജിന്റയും പ്രവൃത്തിയാണ് നടക്കുന്നത്. ഒരു കനാല്‍ കല്‍വര്‍ട്ട് ഉള്‍പ്പെടെ എട്ട് കല്‍വര്‍ട്ടുകളും 1140 മീറ്റര്‍ ഡ്രൈനേജ്, 490 മീറ്റര്‍ ഐറിഷ് ഡ്രെയിന്‍ എന്നിവയാണ് നിര്‍മ്മിക്കുന്നത്. 2050 മീറ്റര്‍ നീളത്തിലാണ് ബി.എം ആന്‍ഡ് ബി.സി പ്രവൃത്തി ചെയ്യുന്നത്. റോഡ് പ്രവൃത്തി 2023 ജനുവരിയോടെ പൂര്‍ത്തീകരിക്കാന്‍ കഴിയുമെന്ന് എം.എല്‍.എ പറഞ്ഞു.

കോട്ടൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി.എച്ച്.സുരേഷ്, ടി.കെ സുമേഷ്, അസിസ്റ്റന്റ് എക്സിക്യുട്ടീവ് എഞ്ചിനിയര്‍ രഞ്ജി. പി.കെ, അസിസ്റ്റന്റ് എഞ്ചിനിയര്‍ യൂസഫ് എ.സി തുടങ്ങിയവര്‍ സന്നിഹിതരായി.

അറിയിപ്പുകള്‍

ജൈവ വൈവിധ്യ കോണ്‍ഗ്രസ്സ്: കുട്ടികള്‍ക്ക് മത്സരം

സംസ്ഥാന ജൈവ വൈവിധ്യ ബോര്‍ഡ് കുട്ടികളുടെ 15 ാമത് ജൈവ വൈവിധ്യ കോണ്‍ഗ്രസ്സിന്റെ ഭാഗമായി കുട്ടികള്‍ക്ക് മത്സരം സംഘടിപ്പിക്കുന്നു. പ്രൊജക്ട് അവതരണം, ഉപന്യാസം, പെയിന്റിങ്, പെന്‍സില്‍ ഡ്രോയിങ്, ഫോട്ടോഗ്രാഫി ഇനങ്ങളിലാണ് മത്സരം. പൂരിപ്പിച്ച അപേക്ഷ അതാത് ജില്ലാ കോര്‍ഡിനേറ്ററുടെ ഇ-മെയില്‍ വിലാസത്തിലേക്ക് നവംബര്‍ 10 നു മുന്‍പായി അയക്കണം. വിവരങ്ങള്‍ക്ക് 0471 2724740 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്. www.keralabiodiversity.org സന്ദര്‍ശിക്കുക. ഇ മെയില്‍- kkddcksbb@gmail.com.

ഗതാഗത നിയന്ത്രണം

ജില്ലയിലെ മണാശ്ശേരി മുത്താലം റോഡില്‍ മണാശ്ശേരി അങ്ങാടിയില്‍ കലുങ്ക് നിര്‍മാണ പ്രവൃത്തി ആരംഭിക്കുന്നതിനാല്‍ സെപ്തംബര്‍ 16 മുതല്‍ പ്രവൃത്തി തീരുന്നത് വരെ ഈ റോഡിലൂടെയുളള വാഹന ഗതാഗതം ഭാഗികമായി നിയന്ത്രിച്ചു.

സ്മാര്‍ട്ട് കുറ്റ്യാടി പദ്ധതി- യോഗം ചേര്‍ന്നു

സമഗ്ര വിദ്യാഭ്യാസ പുരോഗതി ലക്ഷ്യമിട്ട് കുറ്റ്യാടി നിയോജകമണ്ഡലത്തില്‍ നടപ്പാക്കുന്ന ‘സ്മാര്‍ട്ട് കുറ്റ്യാടി’ പദ്ധതിയുടെ യോഗം മന്തരത്തൂര്‍ സഹകരണ ബാങ്ക് ഓഡിറ്റോറിയത്തില്‍ ചേര്‍ന്നു. കെ.പി.കുഞ്ഞമ്മദ് കുട്ടി എം.എല്‍.എ യോഗം ഉദ്ഘാടനം ചെയ്തു.പദ്ധതിയുടെ കണ്‍വീനര്‍ പി.കെ അശോകന്‍ പ്രോജക്ട് അവലോകനം നടത്തി.വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും രാഷ്ട്രീയപാര്‍ട്ടി പ്രവര്‍ത്തകരുടെയും സഹായത്തോടെയാണ് സ്മാര്‍ട്ട് കുറ്റ്യാടി പദ്ധതി മുഖേന ആസൂത്രണം ചെയ്യുന്ന പദ്ധതികള്‍ നടപ്പാക്കുക.

യോഗത്തില്‍ കുറ്റ്യാടി പഞ്ചായത്ത് പ്രസിഡന്റ് ഒ.ടി നഫീസ അധ്യക്ഷത വഹിച്ചു. മണ്ഡലം വിദ്യഭ്യാസ സമിതി ചെയര്‍മാന്‍ പി.കെ ദിവാകരന്‍ മാസ്റ്റര്‍ സ്വാഗതം പറഞ്ഞു. തിരുവള്ളൂര്‍ പഞ്ചായത്ത് പ്രസിഡന്റ് സബിത മണക്കുനി, മണിയൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ടി.കെ അഷറഫ്, തോടന്നൂര്‍ എ.ഇ.ഒ സി.കെ ആനന്ദകുമാര്‍, കുന്നുമ്മല്‍ എ. ഇ.ഒ ബിന്ദു, പ്രിന്‍സിപ്പല്‍ ഫോറം ജില്ലാ കോ ഓര്‍ഡിനേറ്റര്‍ പി.കെ കൃഷ്ണദാസ്, തൂണേരി ബി.പി.സി പി.പി മനോജ്,വേളം പഞ്ചായത്ത് മെമ്പര്‍ ചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു. പദ്ധതിയുടെ കോ. ഓര്‍ഡിനേറ്റര്‍ ഒ.പി. ബാലകൃഷ്ണന്‍ മാസ്റ്റര്‍ നന്ദി പറഞ്ഞു.

Summary: prd press release on september 16