തൊഴിലാളികളുടെ മക്കൾക്ക് സിവിൽ സർവിസ് പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു; കോഴിക്കോട് ജില്ലാ ഭരണകൂടത്തിൽ നിന്നുള്ള ഇന്നത്തെ അറിയിപ്പുകൾ (02/06/2022)


കോഴിക്കോട്: ജില്ലാ ഭരണകൂടത്തിൽ നിന്നുള്ള ഇന്നത്തെ അറിയിപ്പുകൾ വായിക്കാം.

എയർപോർട്ട് മാനേജ്‌മെന്റിൽ ഡിപ്ലോമ

സ്റ്റേറ്റ് റിസോഴ്‌സ് സെന്ററിന്റെ നേതൃത്വത്തിലുള്ള എസ്.ആർ.സി കമ്മ്യൂണിറ്റി കോളേജിൽ ഡിപ്ലോമ ഇൻ എയർപോർട്ട് മാനേജ്‌മെന്റെ് പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത: ബിരുദം/ തത്തുല്യം. ‌ കോഴ്‌സ് സംബന്ധിച്ച വിശദാംശങ്ങൾ www.srccc.in വെബ്‌സൈറ്റിൽ ലഭ്യമാണ്. അവസാന തീയതി ജൂൺ 30. വിലാസം: ഡയറക്ടർ, സ്റ്റേറ്റ് റിസോഴ്‌സ് സെന്റർ, നന്ദാവനം, വികാസ്ഭവൻ പി.ഒ, തിരുവനന്തപുരം- 695033 ഫോൺ: 04712325101, 18281114464 ഇ- മെയിൽ: keralasrc@gmail.com, srccommunitycollege@gmail.com. അംഗീകൃത പഠനകേന്ദ്രം: തിരുവനന്തപുരം- 9846033001.

അപേക്ഷ ക്ഷണിച്ചു

കോഴിക്കോട് ദേശീയ ആരോഗ്യ ദൗത്യത്തിനു കീഴിൽ ജെ.പി.എച്ച്.എൻ, ലാബ് ടെക്‌നീഷ്യൻ, ഓഡിയോളജിസ്റ്റ്, ഡെന്റൽ ഹൈജിനിസ്റ്റ് എന്നീ തസ്തികകളിലേക്ക് കരാർ/ ദിവസ വേതനാടിസ്ഥാനത്തിലുള്ള നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. യോഗ്യതയടക്കമുള്ള വിശദവിവരങ്ങൾക്ക് www.arogyakeralam.gov.in വെബ്‌സൈറ്റ് സന്ദർശിക്കുക. യോഗ്യരായ ഉദ്യോഗാർത്ഥികൾ ജൂൺ 10 നു വൈകീട്ട് അഞ്ചിനകം ലിങ്കിൽ അപേക്ഷ സമർപ്പിക്കണം.

ജെ.പി.എച്ച്.എൻ:- https://docs.google.com/forms/d/1cdgt1uHFSjZrpKmGYmuoXqddeVKl5cWLQ2EmRgc4u6A/edit

ലാബ് ടെക്‌നീഷ്യൻ:- https://docs.google.com/forms/d/1hY9d4egHQySLpUOVmwYOnLUkRitB65VIwgidzAsOKxM/edtit

ഓഡിയോളജിസ്റ്റ്:- https://docs.google.com/forms/d/1thd4yKyWdwvG5BN0p81Zs-6gdGCUmKsOOvvwBZz5feY/edit

ഡെന്റൽ ഹൈജിനിസ്റ്റ്:- https://docs.google.com/forms/d/1Yj14lzzauzWxKrpJLFbT0f8hmbR2XwJX8_tqiC1Fq78/edit

അപേക്ഷ ക്ഷണിച്ചു

ഭാരത് പെട്രോളിയം കോർപറേഷനു കീഴിൽ ഏറണാകുളം, നെടുമ്പാശേരി, ഗോശ്രീപാലം എന്നിവിടങ്ങളിലെ COCO (Comapny Owned Company Operated) ഔട്ട്ലെറ്റുകൾ നടത്താൻ താത്പര്യമുള്ള സായുധസേനയിൽനിന്നും വിരമിച്ച ഓഫീസർ/ ജെ.സി.ഒ എന്നിവരിൽനിന്നും അപേക്ഷകൾ ക്ഷണിച്ചു. നിർദേശങ്ങളും അപേക്ഷഫോറവും www.bharatpetroleum.in വെബ്സൈറ്റിൽ ലഭ്യമാണ്. താത്പര്യമുള്ള വിമുക്തഭടന്മാർ മേൽ സൂചിപ്പിച്ച വെബ്‌സൈറ്റ് സന്ദർശിക്കുകയോ അല്ലെങ്കിൽ ജില്ലാ സൈനികക്ഷേമ ഓഫീസുമായോ ബന്ധപ്പെടാവുന്നതാണ്.

ഗസ്റ്റ് അദ്ധ്യാപക നിയമനം

തലശ്ശേരി ഗവ. ബ്രണ്ണൻ കോളേജിൽ 2022 -2023 അദ്ധ്യയന വർഷത്തേക്ക് കൊമേഴ്‌സ് വിഷയത്തിൽ ഗസ്റ്റ് അദ്ധ്യാപകരെ ആവശ്യമുണ്ട്. ഉദ്യോഗാർത്ഥികൾ കോഴിക്കോട് കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തിൽ പേര് രജിസ്റ്റർ ചെയ്തവരായിരിക്കണം. ജൂൺ ഒൻപതിന് രാവിലെ 10.30 മുതൽ പ്രിൻസിപ്പൽ മുമ്പാകെ നടക്കുന്ന അഭിുമഖത്തിന് അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ഹാജരാകണം. നെറ്റ് യോഗ്യത ഇല്ലാത്തവരുടെ അഭാവത്തിൽ ബിരുദാനന്തര ബിരുദം ഉള്ളവരെയും പരിഗണിക്കും. ഫോൺ -04902346027. ഇ- മെയിൽ: brennencollege@gmail.com

വനിതാ കമ്മീഷൻ സിറ്റിംഗ് എട്ടിന്

കേരള വനിതാ കമ്മീഷൻ ജൂൺ എട്ടിന് കോഴിക്കോട് കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ രാവിലെ 10 മുതൽ സിറ്റിംഗ് നടത്തും.

ഹെൽപ് ഡെസ്‌ക് അസിസ്റ്റന്റുകളെ നിയമിക്കുന്നു

ജില്ലയിലെ പട്ടികവർഗ്ഗ വിഭാഗക്കാർക്ക് കമ്പ്യൂട്ടർ ഓൺലൈൻ സേവനങ്ങൾ സൗജന്യമായി നൽകുന്ന സഹായികേന്ദ്രയിലേക്ക് താത്കാലികാടിസ്ഥാനത്തിൽ മൂന്ന് ഹെൽപ് ഡസ്‌ക് അസിസ്റ്റന്റുകളെ നിയമിക്കുന്നു. പ്ലസ് ടു പാസ്സായവരും, ഡി.റ്റി.പി, ഡി.സി.എ യോഗ്യതയും മലയാളം, ഇംഗ്ലീഷ് ടൈപ്പ് റൈറ്റിംഗിൽ പരിജ്ഞാനവുമുള്ളവരുമായ പട്ടികവർഗ്ഗ വിഭാഗത്തിലെ യുവതീയുവാക്കൾക്ക് ജൂൺ 25 ന് രാവിലെ 11 മണിക്ക് ജില്ലാ ട്രൈബൽ ഡവലപ്‌മെന്റ് ഓഫീസിൽ നടക്കുന്ന വാക്ക് ഇൻ ഇന്റർവ്യൂവിൽ പങ്കെടുക്കാം. കൂടുതൽ വിവരങ്ങൾക്ക്: കോഴിക്കോട് ട്രൈബൽ ഡവലപ്‌മെന്റ് ഓഫീസ് – 0495 2376364, കോടഞ്ചേരി ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസ്- 9496070370, പേരാമ്പ്ര ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസ് – 9746845652. യോഗ്യരായ പട്ടികവർഗ്ഗ വിഭാഗക്കാർ ഇല്ലാത്തപക്ഷം മറ്റു വിഭാഗക്കാരെ പരിഗണിക്കും.

തൊഴിലാളികളുടെ മക്കൾക്ക് സിവിൽ സർവിസ് പരിശീലനം

തൊഴിലാളി ക്ഷേമ ബോർഡുകളിൽ പേര് രജിസ്റ്റർ ചെയ്തിട്ടുള്ള തൊഴിലാളികളുടെ മക്കൾക്കും ആശ്രിതർക്കുമായി കേരള ഇൻസ്റ്റിറ്റൂട്ട് ഓഫ് ലേബർ ആന്റ് എംപ്പോയ്‌മെന്റ് (കിലെ) നടത്തുന്ന സിവിൽ സർവീസ് പരീക്ഷാ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. ഏതെങ്കിലും വിഷയത്തിലുളള ബിരുദമാണ് അടിസ്ഥാന യോഗ്യത. താത്പര്യമുള്ള തൊഴിലാളികളുടെ മക്കളും ആശ്രിതരും വിദ്യാഭ്യാസം, വയസ്സ്, ജാതി എന്നിവ തെളിയിക്കുന്ന രേഖകളും ബന്ധപ്പെട്ട ക്ഷേമ ബോർഡുകളിൽ നിന്നും ലഭിക്കുന്ന ആശ്രിതത്വ സർട്ടിഫിക്കറ്റും സഹിതം എക്‌സിക്യൂട്ടീവ് ഡയറക്ടർ, കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലേബർ ആന്റ് എംപ്ലോയ്‌മെന്റ്, നാലാം നില, തൊഴിൽ ഭവൻ, വികാസ്ഭവൻ പി.ഒ, തിരുവന്തപുരം- 33 എന്ന വിലാസത്തിൽ ജൂൺ 13 നകം അപേക്ഷിക്കണം. വിശദ വിവരങ്ങൾക്കും അപേക്ഷാ ഫോമിനും www.kile.kerala.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക. ഫോൺ: 7907099629, 0471-2309012, 0471- 2307742

പീഡിയാട്രിക് കൗൺസിലർ: അഭിമുഖം എട്ടിന്

ഗവ. മെഡിക്കൽ കോളേജ് മാതൃശിശു സംരക്ഷണ കേന്ദ്രം എച്ച്.ഡി.എസിന് കീഴിൽ പീഡിയാട്രിക് കൗൺസിലരുടെ ഒഴിവിലേക്ക് ദിവസക്കൂലി അടിസ്ഥാനത്തിൽ 179 ദിവസത്തേക്ക് താത്കാലിക നിയമനം നടത്തുന്നു. യോഗ്യത- എം.എസ്.ഡബ്ല്യൂ. പ്രായപരിധി: 45ന് താഴെ. താത്പര്യമുള്ളവർക്ക് സർട്ടിഫിക്കറ്റുകൾ സഹിതം ജൂൺ എട്ടിന് രാവിലെ 11.30 ന് ഐ.എം.സി.എച്ച് സൂപ്രണ്ട് ഓഫീസിൽ നടക്കുന്ന കൂടിക്കാഴ്ചയിൽ നേരിട്ട്പങ്കെടുക്കാം.

റിസർച്ച് ഓഫീസർ: അഭിമുഖം ഒൻപതിന്

ഗവ. മെഡിക്കൽ കോളേജ് മാതൃശിശു സംരക്ഷണ കേന്ദ്രം കെ.എ.എസ്.പിക്ക് കീഴിലെ റിസർച്ച് ഓഫീസറുടെ ഒരു ഒഴിവിലേക്ക് ദിവസക്കൂലി അടിസ്ഥാനത്തിൽ താത്കാലിക നിയമനം നടത്തുന്നു. യോഗ്യത- എം.എസ് സി എം.എൽ.ടി അല്ലെങ്കിൽ എം.എസ് സി ലൈഫ് സയൻസ്, സർക്കാർ മോളിക്യുലാർ റിസർച്ച്/ ഡയഗ്നോസ്റ്റിക് ലബോറട്ടറിയിൽ മൂന്ന് വർഷത്തെ പ്രവൃത്തിപരിചയം. പ്രായപരിധി- 18 നും 43 നും മധ്യേ. താത്പര്യമുള്ളവർക്ക് സർട്ടിഫിക്കറ്റുകൾ സഹിതം ജൂൺ ഒൻപതിന് രാവിലെ 11.30 ന് ഐ.എം.സി.എച്ച് സൂപ്രണ്ട് ഓഫീസിൽ നടക്കുന്ന കൂടിക്കാഴ്ചയിൽ നേരിട്ട് പങ്കെടുക്കാം.

 

ടെൻഡർ ക്ഷണിച്ചു

നാദാപുരം, വാണിമേൽ പഞ്ചായത്തിലെ അങ്കണവാടികളിലെ പ്രീ സ്‌കൂൾ കുട്ടികൾക്ക് അഞ്ച് മാസത്തേയ്ക്ക് ആഴ്ചയിൽ രണ്ട് ദിവസം കോഴിമുട്ട, പാൽ എന്നിവ വിതരണം ചെയ്യുന്നതിന് താത്പര്യമുള്ളവരിൽ നിന്നും ടെൻഡർ ക്ഷണിച്ചു. ട്രാൻസ്‌പോർട്ടേഷൻ നിരക്ക് ഉൾപ്പെടെ ഒരു കോഴിമുട്ടയ്ക്ക് പരമാവധി ആറ് രൂപ നിരക്കിലും പാൽ ലിറ്ററിന് പരമാവധി 50 രൂപ നിരക്കിലും വിതരണം ചെയ്യുന്നതിനുള്ള ടെൻഡർ ജൂൺ 17 ന് ഉച്ചയ്ക്ക് ഒരു മണി വരെ സ്വീകരിക്കും. ഫോൺ: 0496 2555225, 9562246485

ടെൻഡർ ക്ഷണിച്ചു

നാദാപുരം പഞ്ചായത്തിലെ 37 അങ്കണവാടികളിലെ പ്രീസ്‌കൂൾ കുട്ടികൾക്ക് അഞ്ച് മാസത്തേക്ക് ആഴ്ചയിൽ രണ്ട് ദിവസം (തിങ്കൾ, വ്യാഴം) പാൽ വിതരണം ചെയ്യുന്നതിന് താത്പര്യമുള്ള മിൽമ, അംഗീകൃത ക്ഷീര സൊസൈറ്റി, ക്ഷീര കർഷകർ എന്നിവരിൽനിന്നും ട്രാൻസ്‌പോർട്ടേഷൻ നിരക്ക് ഉൾപ്പെടെ ഒരു ലിറ്റർ പാലിന് പരമാവധി 50 രൂപ നിരക്കിൽ വിതരണം ചെയ്യുന്നതിന് ടെൻഡർ ക്ഷണിച്ചു. ജൂൺ 17 ഉച്ചയ്ക്ക് ഒരു മണി വരെ സ്വീകരിക്കും. ഫോൺ: 0496 2555225.

ട്രോളിംഗ് നിരോധനം: തുടർനടപടികൾ ചർച്ച ചെയ്യാൻ യോഗം ചേർന്നു

ട്രോളിംഗ് നിരോധനവുമായി ബന്ധപ്പെട്ട് സ്വീകരിക്കേണ്ട തുടർനടപടികൾ ചർച്ച ചെയ്യാൻ ജില്ലാകലക്ടർ ഡോ. എൻ. തേജ് ലോഹിത് റെഡ്ഡിയുടെ അധ്യക്ഷതയിൽ യോഗം ചേർന്നു. ജൂൺ ഒമ്പത് അർധരാത്രി 12 മണിമുതൽ ജൂലായ് 31 അർധരാത്രി 12 മണി വരെയുള്ള 52 ദിവസ കാലയളവിലാണ് സംസ്ഥാനത്ത് ട്രോളിംഗ് നിരോധനമേർപ്പെടുത്തുന്നത്.

ജില്ലയിൽ ട്രോളിംഗ് നിരോധനം നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് എല്ലാവിഭാഗം ആളുകളുടെയും ഉദ്യോഗസ്ഥരുടെയും സഹകരണം വേണമെന്ന് കലക്ടർ പറഞ്ഞു. ട്രോളിംഗ് നിരോധനം നടപ്പാക്കുന്നതുമായി ബന്ധപ്പെട്ടും മത്സ്യമേഖലയിൽ നിലവിലുള്ളതുമായ പ്രശ്‌നങ്ങൾ മത്സ്യത്തൊഴിലാളി പ്രതിനിധികൾ കലക്ടറുടെ ശ്രദ്ധയിൽപ്പെടുത്തി. പ്രശ്‌നങ്ങൾ പരിഹരിക്കാൻ കലക്ടർ ബന്ധപ്പെട്ട വകുപ്പ് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി.

കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന യോഗത്തിൽ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ പി.കെ. രഞ്ജിനി, അസിസ്റ്റന്റ് പോലീസ് കമ്മീഷണർ എ ഉമേഷ്, പോർട്ട് ഓഫീസർ വി.വി പ്രസാദ്, മത്സ്യഫെഡ് ജില്ലാ മാനേജർ അപർണ രാധാകൃഷ്ണൻ വിവിധ വകുപ്പ് ഉദ്യോഗസ്ഥർ, തുറമുഖ വകുപ്പ് മന്ത്രിയുടെ പ്രതിനിധി, ജനപ്രതിനിധികൾ, ട്രേഡ് യൂണിയൻ നേതാക്കൾ, ബോട്ട് ഉടമാ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.