പ്രവാസി സംഗമത്തില്‍ നൂറ് പ്രവര്‍ത്തകരെ പങ്കെടുപ്പിക്കാന്‍ തീരുമാനിച്ച് പ്രവാസി ലീഗ് അരിക്കുളം പഞ്ചായത്ത് പ്രവര്‍ത്തക കണ്‍വെന്‍ഷന്‍


മേപ്പയ്യൂര്‍: പ്രവാസി ലീഗ് അരിക്കുളം പഞ്ചായത്ത് പ്രവര്‍ത്തക കണ്‍വെന്‍ഷന്‍ മഹാരാഷ്ട്ര സംസ്ഥാന മുസ്‌ലിം ലീഗ് ട്രഷറര്‍ സി.എച്ച്.ഇബ്രാഹിംകുട്ടി ഉദ്ഘാടനം ചെയ്തു. എന്‍.എം കുഞ്ഞി മുഹമ്മദ് അധ്യക്ഷത വഹിച്ചു.

ബഷീര്‍ വടക്കയില്‍, എം കുഞ്ഞായന്‍കുട്ടി, ആവള മുഹമ്മദ്, സലാം ഫൈസി അരിക്കുളം, കാപ്പുമ്മല്‍ അബ്ദുല്‍ സലാം, എന്‍.എം.അബ്ദുല്‍ അസീസ്, എ.എം.എ റഹ്‌മാന്‍, പള്ളി പുനത്തില്‍ അമ്മത്, പ്രവാസി ലീഗ് മണ്ഡലം നേതാക്കളായ മൊയ്തു, മമ്മു, ലത്ത്വീഫ് മുതലായവര്‍ പ്രസംഗിച്ചു.

പേരാമ്പ്ര മണ്ഡലം മുസ്ലിം ലീഗ് സമ്മേളനം വിജയിപ്പിക്കുന്നതിന് ആവശ്യമായ എല്ലാ സഹായസഹകരണങ്ങളും നല്‍കാമെന്നും പ്രവാസി സംഗമത്തിന് 100 പ്രവര്‍ത്തകന്മാരെ പങ്കെടുപ്പിക്കാനും യോഗം തീരുമാനിച്ചു. അരിക്കുളം പഞ്ചായത്ത് പ്രവാസി ലീഗ് സെക്രട്ടറി കെ.സി.ഇബ്രാഹീം സ്വാഗതവും, കെ.എം.മുഹമ്മദ് നന്ദിയും പറഞ്ഞു.പ്രവാസി ലീഗ് പഞ്ചായത്ത് കമ്മിറ്റിയുടെ ഉപഹാരം സി.എച്ച്.ഇബ്രാഹിം കുട്ടിക്ക് കൈമാറി.