പ്രവാസികളും ​ഗായകരും വിദ്യാർത്ഥികളും ഒത്തുകൂടി; വിവിധ മേഖലകളിൽ കഴിവ് തെളിയിച്ചവർക്ക് ആദരവുമായി പ്രവാസി കാരയാട്


പേരാമ്പ്ര: വിവിധ മേഖലകളിൽ കഴിവ് തെളിയിച്ചവരെ ആദരിച്ച് പ്രവാസി കാരയാട്. ഉന്നത വിജയികൾ, ​ഗായകർ പ്രവാസികൾ ഉൾപ്പെയുള്ളവർ ആദരം ഏറ്റുവാങ്ങി. പ്രവാസ ജീവിതം അവസാനിപ്പിച്ച തറമ്മൽ അബ്ദുൽ സലാം, 42 വർഷമായി പ്രവാസ ജീവിതം നയിക്കുന്ന കെ.ടി.അബ്ദുൽ കരീം, ഗായകനും സംഗീത സംവിധായനുമായ ലെനീഷ് കാരയാട്, ഗായിക നജാ ഷെരീഫ്, എസ് എൽ എൽ സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയവർ, സ്നേഹം പൂർവ്വം സലാംക്ക ഔൺലൈൻ ഫെസ്റ്റിൽ കലാപരിപാടികൾ അവതരിപ്പിച്ച കുട്ടികൾ എന്നിവരെയാണ് ആദരിച്ചത്.

വാർഡ് മെമ്പർ വി.പി.അശോകൻ പരിപാടി ഉദ്ഘാടനം ചെയ്തു. പ്രവാസി കാരയാട് പ്രസിഡൻ്റ് തറമ്മൽ അബ്ദുൽ സലാം അദ്ധ്യക്ഷത വഹിച്ചു. സിനിമ -നാടകനടൻ മുഹമ്മദ് പേരാമ്പ്ര മുഖ്യ പ്രഭാഷണം നടത്തി.

ഇ.പി.സന്തോഷ്, ബഷീർ ഈ നാരി, പി.കെ.ജാഫർ, റസാഖ് തറമ്മൽ, വി.വി.സവാദ്, കെ.കെ.മുസ്ഥഫ, മനോജ് പൊയിലങ്ങൽ എന്നിവർ സംസാരിച്ചു. ഷാജി താപ്പള്ളി സ്വാഗതവും കെ.ടി.അബ്ദുൽ കരീം നന്ദിയും പറഞ്ഞു.

Summary: Pravasi Karayad Pays Tribute To Those Who Have Proved Their Skills In Various Fields